'കേരള സ്റ്റോറി' പ്രദർശനത്തിന് വിലക്കില്ല; ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി;
ടീസ‍ർ പിൻവലിക്കും

'കേരള സ്റ്റോറി' പ്രദർശനത്തിന് വിലക്കില്ല; ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി; ടീസ‍ർ പിൻവലിക്കും

ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന നിരവധി സിനിമയുണ്ട്. അത് സമൂഹം സ്വീകരിച്ചില്ലേയെന്നും ജസ്റ്റിസ് നാഗരേഷ്

കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിവാദ പരാമർശം ഉളള ടീസർ നീക്കം ചെയ്യാൻ തീരുമാനിച്ചതായി നിർമാതാക്കൾ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നടക്കം നീക്കം ചെയ്യുമെന്ന നിർമാതാക്കളുടെ ഉറപ്പ് ജസ്റ്റിസ് എൻ നാഗരേഷ് ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ച് രേഖപ്പെടുത്തി.

'കേരള സ്റ്റോറി' പ്രദർശനത്തിന് വിലക്കില്ല; ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി;
ടീസ‍ർ പിൻവലിക്കും
'കേരള സ്റ്റോറി' വിവാദം സുപ്രീംകോടതിയില്‍; അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് കോടതി

''വർഗീയ ധ്രൂവീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന രീതിയിലാണ് സിനിമയുടെ ചിത്രീകരണം. മുസ്ലിം സമുദായത്തോട് ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന രീതിയിലുള്ള സിനിമ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ധുഷ്യന്ത് ദവേ കോടതിയിൽ വാദിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന സിനിമ നിരോധിക്കണം. നിരവധി സമുദായക്കാർ സമാധാനത്തിൽ ജീവിക്കുന്ന നാടാണിത്. പൊതുജനങ്ങളെ മുഴുവനായും ബാധിക്കുന്ന പ്രശ്നമാണിതെന്നും സമത്വവും സ്വാതന്ത്യവും ഉണ്ടായാലോ സഹോദര്യമുണ്ടാകുവെന്നും ദവേ സൂചിപ്പിച്ചു.

എന്നാൽ ഇതൊരു ചരിത്ര സിനിമയല്ല സാങ്കൽപ്പിക സിനിമയാണെന്നും സമൂഹത്തെ മുഴുവനായും ബാധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് അത് പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന നിരവധി സിനിമയുണ്ട്. അത് സമൂഹം സ്വീകരിച്ചില്ലേയെന്നും ജസ്റ്റിസ് നാഗരേഷ് സൂചിപ്പിച്ചു. പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്നും സെൻസർ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടു. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'കേരള സ്റ്റോറി' പ്രദർശനത്തിന് വിലക്കില്ല; ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി;
ടീസ‍ർ പിൻവലിക്കും
'32,000 മൂന്നായി കുറച്ചു'; വിവാദങ്ങള്‍ക്കിടെ പെണ്‍കുട്ടികളുടെ എണ്ണം തിരുത്തി 'കേരള സ്റ്റോറി'

നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദമുന്നയിച്ചു. എന്നാൽ ഇതാദ്യമായല്ല മോശമായി നിരവധി സിനിമകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മതത്തെക്കുറിച്ച് പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു. സിനിമയുടെ ട്രെയ്‍ല‍ർ പരിശോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഡിവിഷൻ ബെഞ്ച് കോടതി മുറിയിൽ ട്രെയ്‍ല‍ർ പരിശോധിച്ചു.

ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്റെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ലല്ലോയെന്ന് കോടതി ചോദിച്ചു. ഐ എസിനെതിരെയല്ലെ പരാമർശം ഉളളത്. ഇത്തരം സംഘടനകളെനെപ്പറ്റി എത്രയോ സിനിമകളിൽ ഇതിനകം വന്നിരിക്കുന്നുവെന്നും കോടതി ചോദിച്ചു. ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുൻപ് പല സിനിമകളിലും പരാമർശങ്ങളുണ്ടായിട്ടുണ്ട്. ഫിക്ഷൻ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോൾ മാത്രമെന്താണ് ഇത്ര പ്രത്യേകയയെന്നുമായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം മുസ്ലിം യുവാക്കൾ മതം മാറ്റുന്നുവെന്ന് പറയുന്നത് എന്ത് തരം മാനസികാവസ്ഥയാണ് പൊതുജനത്തിലുണ്ടാക്കുകയെന്ന് ഹർജിക്കാർ വാദമുന്നയിച്ചു.

'കേരള സ്റ്റോറി' പ്രദർശനത്തിന് വിലക്കില്ല; ചരിത്ര സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി;
ടീസ‍ർ പിൻവലിക്കും
കേരളം ഇസ്ലാമിക് സ്‌റ്റേറ്റാകുമെന്ന മുന്നറിയിപ്പുമായി ദ കേരള സ്റ്റോറി; വിവാദ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

നിരവധി ഏജൻസികൾ അന്വേഷിച്ചിട്ടും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ലെന്ന് ഹർജിക്കാർ അറിയിച്ചു. ഈ സിനിമ ഏത് തരത്തിലാണ് സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹോസ്റ്റൽ റൂമിലെത്തുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നുവെന്നാണ് സിനിമയിൽ പറയുന്നത്. ഇത്തരം പ്രചരണങ്ങൾ മാതാപിതാക്കളിൽ ആശയക്കുഴപ്പം സ്യഷ്ടിക്കും. മുസ്ലിം പെൺകുട്ടികളുള്ള ഹോസ്റ്റലിലേക്ക് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ അയയ്ക്കാതാവും. ഇത് തടയേണ്ട ബാധ്യത കോടതിക്കുണ്ടെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ അറിയിച്ചു.

എന്നാൽ സിനിമ കണ്ട് അത്തരത്തിൽ ചിന്തിച്ചാൽ ആരും മഠങ്ങളിലേക്കും കോൺവെന്റിലേക്കും കുട്ടികളെ അയക്കാതാകുമായിരുന്നില്ലെ എന്നുമായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ നാല് കേസുകളിൽ വിദ്വേഷ പ്രസംഗങ്ങളോ പ്രവൃത്തിയോ പാടില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചിട്ടുണ്ടെന്ന് അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

logo
The Fourth
www.thefourthnews.in