വി ഡി സതീശന്‍
വി ഡി സതീശന്‍

'രാഷ്ട്രീയ നേതാക്കൾ കൈപ്പറ്റിയത് സംഭാവന': മാസപ്പടി വിവാദത്തിൽ ഉരുണ്ടുകളിച്ച് പ്രതിപക്ഷം

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ അതാത് കാലഘട്ടങ്ങളില്‍ പണം പിരിക്കാന്‍ പാര്‍ട്ടി ചുമലതപ്പെടുത്തിയിരുന്നുവെന്നും വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിനൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പേര് ഉയര്‍ന്ന സംഭവത്തില്‍ ഉരുണ്ടു കളിച്ച് പ്രതിപക്ഷ നേതാക്കള്‍. വീണാ വിജയനെതിരായ ആരോപണം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിക്കാത്തത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, മാധ്യമങ്ങള്‍ അല്ലല്ലോ അടിയന്തര പ്രമേയത്തിനുള്ള വിഷയങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍ വ്യവസായികളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും സംഭാവന വാങ്ങിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ അതാത് കാലഘട്ടങ്ങളില്‍ പണം പിരിക്കാന്‍ പാര്‍ട്ടി ചുമലതപ്പെടുത്തിയിരുന്നുവെന്നും വി ഡി സതീശന്‍ മാധ്യമപ്രവവര്‍ത്തകരോട് പറഞ്ഞു.

വി ഡി സതീശന്‍
'പോലീസ് ആരെയും തല്ലാനുള്ള സംവിധാനമല്ല'; താനൂരിലേത് ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയമായി ഉന്നയിക്കാനുള്ള വിഷയം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ അതിലെ സാങ്കേതിക വശം കൂടി വ്യക്തമാക്കി. ' വീണയ്‌ക്കെതിരായി ഉയര്‍ന്നിരിക്കുന്നത് അഴിമതി ആരോപണമാണ്. അഴിമതി ആരോപണം ഉന്നയിക്കാന്‍ വേറെ പ്രൊവിഷന്‍ ഉണ്ട്. അഴിമതി ആരോപണത്തിന് റൂള്‍സ് കൊടുത്താല്‍ അപ്പോള്‍ തന്നെ സ്പീക്കര്‍ നിരാകരിക്കും. അതിനാലാണ് വീണയ്‌ക്കെതിരായ വിഷയം ഉന്നയിക്കാത്തത്' വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശന്‍
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം: സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ കേന്ദ്രം

മുഖ്യമന്ത്രിയുടെ മകളുടെ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ചോദിക്കൂവെന്നും ആറു മാസമായി മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സംഭാവന വാങ്ങുമോ എന്ന ചോദ്യത്തിന് കള്ളക്കടത്ത് നടത്തുന്ന വ്യക്തി അല്ലല്ലോ ശശിധരന്‍ കര്‍ത്തയെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

logo
The Fourth
www.thefourthnews.in