മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് 18ന് മുന്‍പ് ഹാജരാകാൻ 
പോലീസ് നോട്ടീസ്

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് 18ന് മുന്‍പ് ഹാജരാകാൻ പോലീസ് നോട്ടീസ്

നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18 ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നായിരുന്നു പരാതി.

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് 18ന് മുന്‍പ് ഹാജരാകാൻ 
പോലീസ് നോട്ടീസ്
അപമര്യാദയായ പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തകയും പത്രപ്രവർത്തക യൂണിയനും

നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പരാതിക്കാരിയുടെയും മറ്റു മാധ്യമപ്രവര്ത്തകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് സുരേഷ് ഗോപിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്.

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് 18ന് മുന്‍പ് ഹാജരാകാൻ 
പോലീസ് നോട്ടീസ്
സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം മാത്രം; മാധ്യമപ്രവർത്തക പോലീസില്‍ പരാതി നല്‍കി

കഴിഞ്ഞ മാസം 27നായിരുന്നു കേസി‌നാസ്പദമായ സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും ഇത് ആവര്‍ത്തിച്ചു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ പത്രപ്രവര്‍ത്തകയൂനിയനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in