മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

എട്ട് വർഷത്തിനിടെ 2,600 ശതമാനം വർധന; കേരളത്തില്‍ ബാർ ഹോട്ടലുകള്‍ നിറയുന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 പുതിയ ലൈസെന്‍സുകളാണ് നല്‍കിയത്. സർക്കാരിന്റെ കലാവധി അവസാനിക്കുമ്പോള്‍ ബാർ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ ബാർ ഹോട്ടലുകളുടെ എണ്ണത്തില്‍ 2662 ശതമാനം വർധനവ്. 2016ല്‍ ബാർ ഹോട്ടലുകളുടെ എണ്ണം കേവലം 29 മാത്രമായിരുന്നു. നിലവില്‍ പ്രവർത്തനക്ഷമമായിട്ടുള്ള 801 ബാർ ഹോട്ടലുകളാണുള്ളത്. സംസ്ഥാന സർക്കാർ മദ്യനയം പരിഷ്കരിച്ചതിന് ശേഷമാണ് ഉയർച്ച. രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ കാലത്ത് ഇതുവരെ 97 പുതിയ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. 97 എണ്ണത്തില്‍ 53 ശതമാനവും തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ്.

വിവേചനമില്ലാതെ ലൈസന്‍സ് നല്‍കുന്നതിന് സുതാര്യമായ രീതിയാണ് സർക്കാർ പിന്തുടരുന്നത്

മന്ത്രി എം ബി രാജേഷ്

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 പുതിയ ലൈസെന്‍സുകളാണ് നല്‍കിയത്. സർക്കാരിന്റെ കലാവധി അവസാനിക്കുമ്പോള്‍ ബാർ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു. പുതുക്കിയ ലൈസന്‍സ് ഉള്‍പ്പെടെയാണിത്.

"വിവേചനമില്ലാതെ ലൈസന്‍സ് നല്‍കുന്നതിന് സുതാര്യമായ രീതിയാണ് സർക്കാർ പിന്തുടരുന്നത്. അപേക്ഷകർ നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കില്‍ ലൈസന്‍സ് നല്‍കും," എക്സൈസ് മന്ത്രി എം ബി രാജേഷ് ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
'ആശ്വസിക്കാം, വരുംതലമുറ സുരക്ഷിതരാണ്‌'; സംസ്ഥാനത്ത്‌ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുന്നുന്നുവെന്ന് റിപ്പോര്‍ട്ട്‌

ടൂറിസത്തിന് പേരുകേട്ട ജില്ലകളായ വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ ബാർ ഹോട്ടലുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇടുക്കി (2), മലപ്പുറം (2), കണ്ണൂർ (4), വയനാട് (5), കോഴിക്കോട് (5) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടരവർഷത്തെ കണക്കുകള്‍. വയനാട്ടിലും ഇടുക്കിയും പ്രവൃത്തി ദിവസങ്ങളില്‍ കച്ചവടം കുറവായതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

"ബാർ ഹോട്ടലുകളുടെ നിലനില്‍പ്പിന് സ്ഥിരതയോടെയുള്ള കച്ചവടം ആവശ്യമാണ്. വാരാന്ത്യത്തിലെ കച്ചവടംകൊണ്ടുമാത്രം മുന്നോട്ട് പോകാന്‍ സാധിക്കില്ല," ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ജെനറല്‍ സെക്രട്ടറി കെ ബി പത്മദാസ് പറയുന്നു.

അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപയുടെ കച്ചവടമാണ് സംസ്ഥാനത്തെ ബാറുകളില്‍ നടക്കുന്നത്. ലാഭത്തിലേക്കെത്താന്‍ രണ്ട് ലക്ഷം രൂപയുടെ കച്ചവടമെങ്കിലും നടക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. "ബെവ്കൊ ഔട്ട്ലറ്റുകള്‍ സുലഭമായതുകൊണ്ടുതന്നെ വില്‍പ്പന നിരക്ക് വെട്ടിച്ചുരുക്കേണ്ട അവസ്ഥയും നിലനില്‍ക്കുന്നു. ഭൂരിഭാഗം ഉടമകളും ലോണെടുത്താണ് ഹോട്ടലുകള്‍ ആരംഭിക്കുന്നത്. കച്ചവടം കുറവായതുകൊണ്ടുതന്നെ പല ഹോട്ടലുകളും വരും വർഷങ്ങളില്‍ അടച്ചുപൂട്ടേണ്ടതായി വന്നേക്കും," പത്മദാസ് കൂട്ടിച്ചേർത്തു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
'നാരീശക്തി വാക്കില്‍ മാത്രം'; ആറുവര്‍ഷത്തിനിടെ 275 കസ്‌റ്റോഡിയല്‍ റേപ്, ഏറ്റവും കൂടുതല്‍ യുപിയില്‍

സംസ്ഥാനത്തുടനീളം 272 ഔട്ട്ലെറ്റുകളാണ് ബെവ്കോയ്ക്കുള്ളത്. സ്റ്റോറുകളുടെ ആധുനിക വത്കരണം പ്രവര്‍ത്തനത്തെ സഹായിച്ചിട്ടുണ്ടെന്നും ബെവ്കൊയുടെ ചെയർമാനും ചൂണ്ടിക്കാട്ടുന്നു. "സൂപ്പർ മാർക്കറ്റുകള്‍ക്ക് സമാനമായ ഔട്ട്ലെറ്റ് സംവിധാനം ഉപഭോക്താക്കള്‍ സ്വീകരിച്ചു. ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനം എന്നിവയെല്ലാം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു," ബെവ്കൊയുടെ ചെയർമാനും എംഡിയുമായ യോഗേഷ് യുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in