ചടങ്ങില്‍ കെഇഎന്‍, കഥാകൃത്ത് കെ എസ് രതീഷ്, കവി മാധവന്‍ പുറചേരി തുടങ്ങിയവര്‍
ചടങ്ങില്‍ കെഇഎന്‍, കഥാകൃത്ത് കെ എസ് രതീഷ്, കവി മാധവന്‍ പുറചേരി തുടങ്ങിയവര്‍

'സ്നേഹം സമത്വം സ്വാതന്ത്ര്യം'; ഭരണഘടന കൈമാറി വിവാഹം

വധുവിന് നല്‍കിയ മാലയില്‍ കോറിയിട്ടിരിക്കുന്നത് 'സ്നേഹം, സമത്വം,സ്വാതന്ത്ര്യം' എന്നീ മൂന്ന് വാക്കുകളാണ്

വ്യക്തി ജീവിതത്തില്‍ നിന്നും കുടുംബ ബന്ധങ്ങളില്‍ നിന്നും ജനാധിപത്യം പടിയിറങ്ങിപ്പോയ ഈ കാലത്ത് ഭരണഘടന കൈമാറി ഒരു വിവാഹം. തളിപറമ്പ് സ്വദേശിയായ പടവില്‍ സമ്പത്തും ബിന്ദുവുമാണ് വ്യത്യസ്തരായ ഈ വധൂവരന്മാർ. അവിടെ കഴിഞ്ഞില്ല, ഇനിയുമുണ്ട് വിവാഹത്തിന് പ്രത്യേകതകള്‍.

പടവില്‍ സമ്പത്തിന്റെ
'ആരുടേതാണ് ഈ ഇന്ത്യ' ആദ്യ കവിതാ സമാഹാരം
പടവില്‍ സമ്പത്തിന്റെ 'ആരുടേതാണ് ഈ ഇന്ത്യ' ആദ്യ കവിതാ സമാഹാരം

വധുവിന് നല്‍കിയ മാലയില്‍ കോറിയിട്ടിരിക്കുന്നത് 'സ്നേഹം, സമത്വം,സ്വാതന്ത്ര്യം' എന്നീ മൂന്ന് വാക്കുകളാണ്. പരസ്പരം കൈമാറിയ മോതിരങ്ങളില്‍ 'Love' എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം, വരന്റെ 'ആരുടേതാണ് ഈ ഇന്ത്യ'എന്ന ആദ്യ കവിതാ സമാഹാരവും വിവാഹ വേദിയില്‍ പ്രകാശനം ചെയ്തു.

ജീവിതത്തിലെ ഒരു പരാജയമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് പടവില്‍ സമ്പത്ത്‌ പറയുന്നു. 'രണ്ടാം വിവാഹമാണ്, ജീവിതത്തില്‍ ജനാധിപത്യവും സൗഹൃദവും നഷ്ടപ്പെട്ടുപോയതാണ് ആദ്യ ദാമ്പത്യം പരാജയപ്പെടാന്‍ കാരണമായത്. അതേ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ഭരണഘടന കൈമാറി കൊണ്ടുള്ള വിവാഹം' സമ്പത്ത് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ചടങ്ങില്‍ കെഇഎന്‍, കെ എസ് രതീഷ്, കവി മാധവന്‍ പുറചേരി തുടങ്ങിയവര്‍
ചടങ്ങില്‍ കെഇഎന്‍, കെ എസ് രതീഷ്, കവി മാധവന്‍ പുറചേരി തുടങ്ങിയവര്‍

'ഭരണഘടനയെ മുന്‍നിര്‍ത്തി നടത്തിയ വിവാഹത്തിന് താലി ഒരു മാനദണ്ഡമായി വന്നില്ലേ എന്ന ചോദ്യം മുന്നോട്ടുവരാം, അത് പങ്കാളിയുടെ താല്പര്യമാണ്. അതുകൊണ്ട് തന്നെ ചോദ്യത്തിനുള്ള ഉത്തരം ജനാധിപത്യം എന്നത് തന്നെ'. സമ്പത്ത് കൂട്ടിച്ചേർത്തു.

ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. ചടങ്ങില്‍ കെ ഇഎന്‍, യുവ സാഹിത്യകാരനും കഥാകൃത്തുമായ കെ എസ് രതീഷ്, കവി മാധവന്‍ പുറചേരി തുടങ്ങി ഒട്ടനവധി പേര്‍ പങ്കാളികളായി.

logo
The Fourth
www.thefourthnews.in