ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്

ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്

സംസ്ഥാനത്ത് നിപ ബാധിതരുടെ എണ്ണം ആറായി

സംസ്ഥാനത്ത് വീണ്ടുമൊരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിപ ബാധിതരായിരുന്ന മറ്റുള്ളവർ ചികിത്സ തേടിയ സ്വകാര്യ ആശുപതിയിൽ ഇദ്ദേഹവും സന്ദർശിച്ചിരുന്നു. അവിടെ നിന്നാകാം വൈറസ് ബാധിച്ചിരിക്കുകയെന്നാണ് അനുമാനം. ഇതോടെ സംസ്ഥാനത്ത് നിപ ബാധിതരുടെ എണ്ണം ആറായി.

അതേസമയം, മലപ്പുറത്ത് നിപ സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം. മഞ്ചേരിയിൽനിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവസാമ്പിളിന്റെ ഫലമാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്
നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും

നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ 950 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. 234 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. പട്ടികയിലുള്ളവരിൽ 287 പേർ ആരോഗ്യപ്രവർത്തകരാണ്.

213 പേർ ഹൈറിസ്‌ക് പട്ടികയിലാണ്. സാഹചര്യം വിലയിരുത്തുന്നതിന് കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗവും കളക്ടറേറ്റിൽ നടക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് രാവിലെ കോഴിക്കോട്ടെത്തി.

logo
The Fourth
www.thefourthnews.in