അന്ത്യവിശ്രമം വൈദികരുടെ കല്ലറയ്ക്ക് സമീപം; ഉമ്മൻചാണ്ടിക്ക് വേണ്ടി ചരിത്രം വഴി മാറും

വിശ്വാസികളെ അടക്കം ചെയ്യുന്ന സെമിത്തേരിക്ക് പകരം വൈദികർ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിലാണ് ഉമ്മൻചാണ്ടിക്കായി കബർ ഒരുങ്ങിയിരിക്കുന്നത്

പുരോഹിതനല്ലാത്ത ഒരാൾക്ക് പള്ളിമുറ്റത്ത് കല്ലറ ഒരുക്കുകയെന്നത് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പല ചരിത്രങ്ങളും മാറ്റിക്കുറിച്ച മനുഷ്യന് വേണ്ടി പുതുപ്പള്ളി പള്ളിയും ചില ചരിത്രങ്ങൾ മാറ്റിയെഴുതുകയാണ്. ഓർത്തഡോക്സ് സഭാ വിശ്വാസം അനുസരിച്ച് വിശ്വാസികളെ സെമിത്തേരിയിലും വൈദികരെ പള്ളിമുറ്റത്തെ കല്ലറിയിലുമാണ് അടക്കം ചെയ്യാറുള്ളത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി അന്ത്യ വിശ്രമം കൊള്ളുന്നത് സെമിത്തേരിയിലല്ല കല്ലറയിലാണ്. അതും കുഞ്ഞൂഞ്ഞ് നട്ട തെങ്ങുകൾക്ക് സമീപം കൊച്ചുമാവുകൾ പൂക്കുന്നയിടത്ത്.

സന്തോഷം വരുമ്പോഴും സങ്കടം തോന്നുമ്പോഴും ഓടിയെത്തുന്ന നല്ല ഇടയന് വേണ്ടി ഇത്രെയെങ്കിലും ചെയ്തില്ലെങ്കിൽ കർത്താവ് എന്ത് വിചാരിക്കുമെന്ന് പുതുപ്പള്ളി പുണ്യാളൻ കരുതിയിട്ടുണ്ടാവണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in