കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനായില്ല, ശ്രമങ്ങള്‍ ഇന്നത്തേക്ക് ഉപേക്ഷിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനായില്ല, ശ്രമങ്ങള്‍ ഇന്നത്തേക്ക് ഉപേക്ഷിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

കാട്ടാന ഉള്‍ക്കാടിലേക്ക് നീങ്ങിയത് ദൗത്യത്തെ ദുഷ്‌കരമാക്കിയെന്ന വിലയിരുത്തിയാണ് നടപടി

വയനാട് മാനന്തവാടിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ തിരിച്ചടി. കാട്ടാന ഉള്‍ക്കാടിലേക്ക് നീങ്ങിയത് ദൗത്യത്തെ ദുഷ്‌കരമാക്കിയെന്ന വിലയിരുത്തിയാണ് നടപടി. ആനയെ പിടികൂടാന്‍ മണ്ണുണ്ടിയില്‍ എത്തിയ ദൗത്യ സംഘം പ്രദേശത്ത് നിന്നും മടങ്ങി.

അതിനിടെ, നാട്ടിലിറങ്ങി ഒരാളെ വകവരുത്തിയ മേലൂര്‍ മഖ്‌ന എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ആനയെ കര്‍ണാടക അതിര്‍ത്തി കടത്തിവിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത് എന്ന് ആരോപിച്ച നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തു. നിലവില്‍ മണ്ണുണ്ടി കോളനിക്ക് സമീപമാണ് കാട്ടാനയുള്ളത്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കോളനി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in