കരളലിയിക്കുന്ന കണ്ണീര്‍

കുട്ടിയുടെ ശാരീരിക അവശത കണ്ട് കാര്യം അന്വേഷിക്കുകയും കരള്‍രോഗമാണെന്ന് അറിഞ്ഞതോടെ ദാനം ചെയ്യാന്‍ തയ്യാറാകുകയുമായിരുന്നു

പത്തു മാസം പ്രായമുള്ള അപരിചിതയായൊരു കുഞ്ഞിന് ശ്രീരഞ്ജിനി കരള്‍ ദാനം ചെയ്തത് മനുഷ്യത്വത്തിന്റെപേരില്‍ മാത്രമാണ്. കുട്ടിയുടെ ശാരീരിക അവശത കണ്ട് കാര്യം അന്വേഷിക്കുകയും കരള്‍രോഗമാണെന്ന് അറിഞ്ഞതോടെ ദാനം ചെയ്യാന്‍ തയ്യാറാകുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കരള്‍ ലഭിച്ച കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നോ സ്വന്തം കുടുംബത്തില്‍ നിന്നോ യാതൊരു സഹായവും ശ്രീരഞ്ജിനിക്ക് ലഭിച്ചില്ല.

ഭര്‍ത്താവ് ഉപേക്ഷിച്ചു. ആശ്രയമായിരുന്ന അച്ഛന്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അച്ഛന്റെ ചികിത്സയ്ക്കായി പണം കടംവാങ്ങി കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശ്രീരഞ്ജിനി അനുഭവിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായപ്പോള്‍ വീട്ടുജോലി ഉള്‍പ്പെടെ പല ജോലികളും ചെയ്‌തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അവയെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ് ഇപ്പോള്‍ ശ്രീരഞ്ജിനിക്കുള്ളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in