ബാബരി മസ്ജിദിന്റെ പേരുപോലും വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്: പാളയം ഇമാം

ബാബരി മസ്ജിദിന്റെ പേരുപോലും വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്: പാളയം ഇമാം

ഈ പെരുന്നാള്‍ മതേതരത്വം പുഞ്ചിരിക്കുന്ന പെരുന്നാളാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി

ഈ പെരുന്നാള്‍ മതേതരത്വം പുഞ്ചിരിക്കുന്ന പെരുന്നാളാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൂടുതല്‍ ഉള്ളുതുറന്ന് മതനിരപേക്ഷ മനസ്സുകള്‍ ആഹ്ലാദിക്കുന്ന നല്ലകാലം വന്നതിന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്ന പെരുന്നാളുകള്‍ കൂടി സമാഗതമാകണം എന്നും അദ്ദേഹം ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

''ബാബരി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിതിടത്ത് ഒരു നേട്ടവുമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ഒരുവശത്ത് നമ്മള്‍ പറയുമ്പോള്‍ അതേ ബാബരി മസ്ജിദിന്റെ പേരുതന്നെ എന്‍സിഇആര്‍ടിയുടെ പുസ്‌കതത്തില്‍നിന്ന് വെട്ടിമാറ്റിയ പുതിയ വാര്‍ത്തകളാണ് ഇന്ന് നമ്മള്‍ വായിച്ചത്. ചരിത്രത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് എന്‍സിഇആര്‍ടി പിന്‍മാറേണ്ടതുണ്ട്. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം. ശിയായ ചരിത്രം പഠിച്ചാല്‍ മാത്രമേ നമ്മുടെ മക്കള്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരായി മാറുകയുള്ളു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും ഇന്നല്ലെങ്കില്‍ ഭാവിതലമുറ അത് തിരിച്ചറിയുമെന്ന് എന്‍സിഇആര്‍ടി പോലുള്ള സംവിധാനങ്ങള്‍ മനസിലാക്കണം'', അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദിന്റെ പേരുപോലും വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്: പാളയം ഇമാം
'പാർട്ടിയെന്നാൽ ജനങ്ങളാണ്, അവർ സംസാരിക്കും'; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി തോമസ് ഐസക്

''വര്‍ഗീയ അജണ്ട കൊണ്ട് ഈ രാജ്യത്ത് ഒരു നേട്ടവും സാധ്യമാകില്ല. വര്‍ഗീയ കലാപങ്ങള്‍ക്ക് എതിരെ നിശബദ്മായി ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. സമാനതകളില്ലാത്ത കലാപം മാസങ്ങള്‍ നീണ്ടിട്ടും ഒരു തവണപോലും സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. വംശീയ പോരാട്ടം അഭ്യന്തര യുദ്ധത്തിന് സമാനാമായി വളര്‍ന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാരും അക്രമികളുടെ കൂടെച്ചേര്‍ന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയപ്പോഴും കുട്ടികള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടത്തിയപ്പോഴും ഭരണകൂടം നിഷ്‌ക്രിയരായി. ഭരണകൂടത്തിന്റെ നിശബദ്തയ്ക്ക് മണിപ്പൂര്‍ ജനത തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കി'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബരി മസ്ജിദിന്റെ പേരുപോലും വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്: പാളയം ഇമാം
'മതങ്ങളുടെ വര്‍ണക്കടലാസിൽ പൊതിഞ്ഞ് കമ്യൂണിസത്തെ മാര്‍ക്കറ്റ് ചെയ്യുന്നു'; സിപിഎമ്മിനെതിരെ തുറന്നടിച്ച് സാദിഖലി തങ്ങൾ

സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നെന്ന പ്രചാരണം തെറ്റാണെന്നും രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in