പല്ലശ്ശനയിൽ ആചാരത്തിന്റെ പേരിൽ വധൂവരന്മാരുടെ തലമുട്ടിച്ചതിൽ
കേസെടുത്ത് പോലീസ്; സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും

പല്ലശ്ശനയിൽ ആചാരത്തിന്റെ പേരിൽ വധൂവരന്മാരുടെ തലമുട്ടിച്ചതിൽ കേസെടുത്ത് പോലീസ്; സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും

ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി

പാലക്കാട് പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് തല കൂട്ടിയിടിപ്പിച്ച സുഭാഷിനെതിരെ കേസെടുത്തത്. സുഭാഷിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. വധൂവരൻമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മീഷൻ നിർദേശത്തെ തുടർന്നാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്.

ആചാരമെന്ന പേരിൽ പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നിരുന്നു. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

പല്ലശ്ശന സ്വദേശി സച്ചിനും മുക്കം സ്വദേശി സജ്‌ലയുമാണ് വിവാഹം ദിനം അതിക്രമത്തിനിരയായത്. കരഞ്ഞു കൊണ്ട് വീട്ടിലേക്കു കേറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആചാരപ്രകാരമാണ് തല കൂട്ടിയിടിച്ചതെന്നായിരുന്നു വാദം. എന്നാൽ അങ്ങനെ ഒരു ആചാരം പല്ലശ്ശനയിൽ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജൂൺ 26നായിരുന്നു ഇരുവരുടേയും വിവാഹം.

logo
The Fourth
www.thefourthnews.in