തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

സംഭവത്തില്‍ ബാലരാമപുരം സ്വദേശി സുധീറിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇന്ന് വൈകുന്നേരം ഡോക്ടര്‍മാരെ രോഗി ആക്രമിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗി പ്രകോപനമില്ലാതെ ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബാലരാമപുരം സ്വദേശി സുധീറിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സില്‍ ഇന്നലെയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് നേരേ വീണ്ടും ആക്രമണം ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴു വര്‍ഷം വരെ പരമാവധി ശിക്ഷ ലഭിക്കുന്ന നിലയിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളില്‍ ആറ് മാസവും കുറഞ്ഞ ശിക്ഷ ലഭിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടിയോ ശിക്ഷ അനുഭവിക്കണം. ആശുപത്രിയില്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ക്ക് ആറ് ഇരട്ടി വരെ പിഴയീടാക്കും. നഴ്‌സിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in