അബ്ദുള്‍ സത്താര്‍
അബ്ദുള്‍ സത്താര്‍

പിഎഫ്‌ഐ നേതാവ് അബ്ദുള്‍ സത്താര്‍ അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍; വിദേശ ഫണ്ടിംഗ് അടക്കം അന്വേഷിക്കും

കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിൻറെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ അബ്ദുള്‍ സത്താറിനെ അഞ്ച് ദിവസത്തെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. സംഘടനയ്ക്ക് വിദേശപണം ലഭിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷിക്കുന്നതാനായി അബ്ദുള്‍സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് എൻഐഎ കോടതിയുടെ നടപടി.

എന്‍ഐഎ റെയ്ഡിനു ഒളിവില്‍ പോയ സത്താറിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചും എന്‍ ഐ എ പ്രാഥമിക പരിശോധന നടത്തുന്നതായാണ് വിവരം. സംഘടനയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരിലേയ്ക്കും എത്തുന്ന രീതിയിലാണ് നിലവിലെ നീക്കങ്ങള്‍.

നിരോധനത്തിന് പിന്നാലെ കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്‌ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഈ വിവരങ്ങള്‍ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in