'പിണറായി മഹാന്‍, ജനങ്ങള്‍ക്കുള്ളത് വീരാരാധന'; എംടിയുടെ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് ഇപി ജയരാജന്‍

'പിണറായി മഹാന്‍, ജനങ്ങള്‍ക്കുള്ളത് വീരാരാധന'; എംടിയുടെ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് ഇപി ജയരാജന്‍

എംടിയുടെ വാക്കുകള്‍ കേന്ദ്ര സർക്കാരിനെതിരായുള്ള കുന്തമുനയാണെന്നും ഇപി പറഞ്ഞു

കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍ എം ടി വാസുദേവൻ നായർ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന്‍. ഇംഎംഎസ് നേതൃപൂജകളിൽ വിശ്വസിച്ചിരുന്നില്ലെന്നും സ്വന്തം തെറ്റുകൾ അംഗീകരിക്കാൻ മനസുണ്ടായിരുന്നെന്നുമുള്ള എംടിയുടെ വാക്കുകള്‍ കേന്ദ്ര സർക്കാരിനെതിരായുള്ള കുന്തമുനയാണെന്നും ഇപി പറഞ്ഞു.

'പിണറായി മഹാന്‍, ജനങ്ങള്‍ക്കുള്ളത് വീരാരാധന'; എംടിയുടെ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് ഇപി ജയരാജന്‍
എം ടി ലക്ഷ്യംവച്ചത് ആരെ? പിണറായിയെയോ അതോ മോദിയെയോ? നേതൃപൂജ വിമർശത്തിൽ രണ്ടാംദിവസവും ചർച്ച സജീവം

"സോവിയറ്റ് റഷ്യയുടെ രാഷ്ട്രീയം നേരത്തെ തന്നെ പാർട്ടി വിലയിരുത്തിയാണ്, ആ സാഹചര്യങ്ങളുമായി കേരളത്തിന് ബന്ധമില്ല. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും എന്നപോലെ തനിക്കും പിണറായി മഹാനാണ്. അയ്യൻകാളി, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ, എകെജി, ഇഎംഎസ്, മഹാത്മാഗാന്ധി എന്നിവരുടെയൊക്കെ ചിത്രങ്ങൾ വച്ച് ആരാധിക്കാറുണ്ട്. ഇതുപോലെയാണ് പിണറായിയോടുള്ള ബഹുമാനവും," ഇപി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in