കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജുവിനും പി കെ ഷാജനും ഇ ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജുവിനും പി കെ ഷാജനും ഇ ഡി നോട്ടീസ്

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണക്കമ്മിഷനിൽ ഇരുവരും അംഗങ്ങളായിരുന്നു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം പിയുമായ പി കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഷാജൻ എന്നിവർക്കെതിരെ ഇ ഡി നോട്ടീസ്. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോടും വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷനിൽ ഇരുവരും അംഗങ്ങളായിരുന്നു.

കരുവന്നൂർ കേസിൽ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എംഎം വർഗീസിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കൂടാതെ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇ ഡി ആരോപിച്ചിരുന്നു. അതിന്റെ വിവരങ്ങൾ കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവർക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in