പ്ലാന്റേഷന്‍ എക്സ്പോയ്ക്ക് തുടക്കം

ഫെബ്രുവരി 20 വരെ കനകക്കുന്നിൽ നടക്കുന്ന എക്സ്പോ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്ലാന്റേഷന്‍ എക്‌സ്‌പോയ്ക്ക് തുടക്കം. ആഗോളതലത്തില്‍ കേരള പ്ലാന്റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുളള ആദ്യ ചുവടുവയ്പ്പെന്ന നിലയിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. തോട്ടം മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 20 വരെ കനകക്കുന്നിൽ നടക്കുന്ന എക്സ്പോ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തോട്ട വിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ട് അറിയുന്നതിനും ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്‌സ്‌പോ അവസരമൊരുക്കുന്നു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുളള വ്യാപാരികള്‍, വിതരണക്കാര്‍ എന്നിവര്‍ എക്സ്പോയുടെ ഭാഗമാകുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in