വീഡിയോ പകർത്തിയെന്ന് ആരോപിച്ച് നടൻ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി; നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

വീഡിയോ പകർത്തിയെന്ന് ആരോപിച്ച് നടൻ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി; നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

വിമാനത്തിൽ വച്ച് മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്

നടൻ വിനായകൻ വിമാനത്തിൽ വച്ച് മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ വിനായകനെ കക്ഷി ചേർത്തു. മെയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിൽ സ്കുൾ മാനേജരായ മലയാളി പുരോഹിതൻ ജിബി ജയിംസാണ് ഹർജി നൽകിയത്.

സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് തുടങ്ങിയവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.

വീഡിയോ പകർത്തിയെന്ന് ആരോപിച്ച് നടൻ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി; നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി
"മടക്കം അനിവാര്യമെങ്കിലും മനസ്സിൽ നൊമ്പരം"; മോഹൻലാലിനും ലിജോയ്ക്കും നന്ദിയറിയിച്ച് ഷിബു ബേബി ജോൺ

അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് പറഞ്ഞ് വിനായകൻ മോശമായി പെരുമാറിയെന്നാണ് ഹർജിക്കാരന്‍റെ പരാതി. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വിമാനക്കമ്പനിയും എയർലൈൻസ് മന്ത്രാലയവും നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹർജി.

logo
The Fourth
www.thefourthnews.in