എസ്എസ്എൽസി സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ; പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ

എസ്എസ്എൽസി സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ; പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഈ മാസം 20 മുതൽ 24 വരെ ഓൺലൈനായി നൽകാം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനമാണ് വിജയം. 4,17,864 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. പരമാവധി 3 വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. ഇതിന്റെ ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഈ മാസം 20 മുതൽ 24 വരെ ഓൺലൈനായി നൽകാം

എസ്എസ്എൽസി സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ; പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം, 68,604 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഈ മാസം 20 മുതൽ 24 വരെ ഓൺലൈനായി നൽകാം. ഉന്നത വിദ്യാഭ്യാസത്തിന് 4,65,141 സീറ്റുകളാണ് ഉള്ളത്. ഹയര്‍ സെക്കൻഡറിയില്‍ 3,60,692 സീറ്റുകളും വിഎച്ച്എസ് ഇയില്‍ 33,030 സീറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.

ഇത്തവണ 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതിൽ 68604 വിദ്യാർഥികള്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് നേടി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 0.44ണ് ഇത്തവണത്തെ വിജയ ശതമാനത്തിലെ വര്‍ധന.

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 99.9 ശതമാനമാണ് വിജയം. ഇതില്‍ 288 പേര്‍ ഫുൾ എ പ്ലസ് നേടി. ഇത്തവണത്തെ വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്. ഗൾഫ് മേഖലയില്‍ 528 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതിൽ 504 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപിൽ 8 സെന്‍ററുകളിലായി 288 വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 253 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

logo
The Fourth
www.thefourthnews.in