പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; താത്കാലിക ബാച്ച് അനുവദിക്കും, പഠനത്തിന് വിദഗ്ധ സമിതി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; താത്കാലിക ബാച്ച് അനുവദിക്കും, പഠനത്തിന് വിദഗ്ധ സമിതി

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ ബാച്ച് അനുവദിക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ സമിതിയെ നിയോഗിക്കും. ജൂലൈ അഞ്ചിനുള്ളില്‍ രണ്ടംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം ആര്‍ഡിഡി എന്നിവരാണ് സമിതി അംഗങ്ങള്‍.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. പ്രവേശനം സംബന്ധിച്ച നിബന്ധനകളില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ല. അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കും. ഇതിനോടകം ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നല്‍കി പഠന സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; താത്കാലിക ബാച്ച് അനുവദിക്കും, പഠനത്തിന് വിദഗ്ധ സമിതി
അരിശം അടങ്ങാതെ പിണറായി; ജനങ്ങള്‍ തോല്‍പ്പിച്ചതിന് ലീഗ് എന്തുപിഴച്ചു?

മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളിലും സയന്‍സ് സീറ്റുകള്‍ അധികമാണ്. എന്നാല്‍, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സീറ്റുകളുടെ ലഭ്യത കുറവാണ്. 4,431 സീറ്റാണ് സയന്‍സ് ബാച്ചിന് കൂടുതല്‍. ഹ്യുമാനിറ്റീസിന് 3,916 സീറ്റ് കുറവാണ്. കൊമേഴ്‌സ് 3405 സീറ്റ് കുറവാണ്. 7,221 സീറ്റാണ് കുറവ്. കഴിഞ്ഞവര്‍ഷം അഡ്മിഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 458 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇത്തവണ 53722 പേര്‍ പ്രവേശനം നേടി. താലൂക്ക് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in