തൃശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരയായി; പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തുക്കൾ

തൃശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരയായി; പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തുക്കൾ

ട്യൂഷൻ സെന്ററിൽ വെച്ചും വീട്ടിൽ വെച്ചും കുട്ടി ബലാത്സം​ഗത്തിനിരയായി

തൃശൂർ വടക്കേകാടിൽ പ്ലസ് ടു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. അച്ഛന്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സം​ഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർക്കായി പോലീസ് അന്വേഷണമാരംഭിച്ചു. ഇതിൽ ഒരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ട്യൂഷൻ സെന്ററിൽ വെച്ചും വീട്ടിൽ വെച്ചും കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ട്.

പ്രതികൾ കൂട്ടമായി ചേർന്ന് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി

സംഭവത്തെ കുറിച്ച് നേരത്തെ അമ്മയോട് പറഞ്ഞിരുന്നെങ്കിലും പോലീസിൽ പരാതി നൽകിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. പ്രതികൾ കൂട്ടമായി ചേർന്ന് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

പെൺകുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. കുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ അച്ഛനും അമ്മയും കഞ്ചാവ് വിൽപ്പനയ്ക്ക് പല തവണ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

logo
The Fourth
www.thefourthnews.in