പിതാവിനെതിരെ പീഡനപരാതി നല്‍കി മകള്‍; ബിടിഎസ് ബാന്‍ഡ് കാണുന്നത് വിലക്കിയതിനാലെന്ന് പിതാവ്, ജാമ്യം അനുവദിച്ച് ഹൈക്കോടതി

പിതാവിനെതിരെ പീഡനപരാതി നല്‍കി മകള്‍; ബിടിഎസ് ബാന്‍ഡ് കാണുന്നത് വിലക്കിയതിനാലെന്ന് പിതാവ്, ജാമ്യം അനുവദിച്ച് ഹൈക്കോടതി

2020 ജൂൺ മുതൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും പേടി കാരണം ആരോടും പരാതി പറഞ്ഞില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജാമ്യം. കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസിന്റെ പരിപാടികൾ കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യം മൂലം മകൾ തന്നെ പോക്സോ കേസിൽ കുടുക്കിയെന്നാരോപിച്ച് കാസർഗോഡ് സ്വദേശിയായ പിതാവ് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.

അടുത്ത ബന്ധുവായ സ്ത്രീയുടെ സ്വാധീനത്തിൽ മകൾ ബിടിഎസ് പാട്ടുകൾ കാണാൻ തുടങ്ങിയെന്നും ഇസ്ലാം മതവിശ്വാസത്തിനെതിരായതിനാൽ താനും ഭാര്യയും മകളെ ഈ ഗായകസംഘത്തിന്റെ വീഡിയോ കാണുന്നതിൽ നിന്ന് വിലക്കിയെന്നുമായിരുന്നു പിതാവിന്‍റെ വാദം. ഈ സ്ത്രീക്കൊപ്പമാണ് മകളെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

പിതാവിനെതിരെ പീഡനപരാതി നല്‍കി മകള്‍; ബിടിഎസ് ബാന്‍ഡ് കാണുന്നത് വിലക്കിയതിനാലെന്ന് പിതാവ്, ജാമ്യം അനുവദിച്ച് ഹൈക്കോടതി
'നവകേരള സമരം പൊളിക്കാന്‍ പോലീസ് ഫോണ്‍ ചോര്‍ത്തി'; എന്‍എസ്‌യുഐ നേതാവ് ഹൈക്കോടതിയിലേക്ക്

പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവില്ലെന്നും അന്വേഷണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹർജിയെ എതിർത്തു. 2020 ജൂൺ മുതൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും പേടി കാരണം ആരോടും പരാതി പറഞ്ഞില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. സഹോദരനെ വിദേശത്തേക്ക് അയക്കാൻ നെടുമ്പാശേരിയിൽ എത്തിയപ്പോഴും പിതാവ് മോശമായി പെരുമാറിയെന്ന് പെൺകുട്ടി മൊഴി നൽകി.

വയനാട്ടിലേക്ക് ടൂർ പോകാൻ അനുമതി നൽകാതിരുന്നതിനെ തുടർന്നാണ് പെൺകുട്ടി ഇക്കാര്യം ബന്ധുവായ സ്ത്രീയോട് പറഞ്ഞത്. തുടർന്നാണ് കേസെടുത്തത്. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉന്നയിക്കുന്നതെങ്കിലും പ്രതിയുടെ വാദങ്ങൾ പരിഗണിച്ചാൽ പെൺകുട്ടിയുടെ ആരോപണങ്ങൾ തെറ്റാവാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

logo
The Fourth
www.thefourthnews.in