മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി

മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി

വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്

മഹാരാജാസ് കോളേജ് മാർ‍ക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഗൂഢാലോചന നടത്തിയെന്നാണ് അഖിലക്കെതിരെയുള്ള പരാതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെഎസ്‍യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് മൂന്നും നാലും പ്രതിസ്ഥാനത്ത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Attachment
PDF
Fir.pdf
Preview

അതേസമയം, ജോലിയുടെ ഭാഗമായി വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അഖില നന്ദകുമാര്‍ ദ ഫോർത്തിനോട് പ്രതികരിച്ചു. ഇന്ന് അവധിയായിരുന്നു. ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് പ്രതിയാക്കിയത് അറിഞ്ഞത്. ആർഷൊ എനിക്കെതിരെ പരാതി നൽകിയ വിവരം ദേശാഭിമാനി പത്രത്തിൽ വായിച്ചിരുന്നുവെന്നും അഖില കൂട്ടിച്ചേര്‍ത്തു.

മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി
മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും

ഇക്കഴി‍ഞ്ഞ ആറിനാണ് മഹാരാജാസ് കോളജിലെ മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസിലെ വിശദാംശങ്ങൾ തേടി അഖിലയും ക്യാമറാമാനും ക്യാമ്പസിലെത്തിയത്. രാവിലെ പതിനൊന്നുമണി വാർത്തയിൽ പ്രിൻസിപ്പലിനോടും മലയാളം വിഭാഗം അധ്യാപകനോടും തൽസമയം വിശദാംശങ്ങൾ തേടി. പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്ന വിദ്യാർഥി പ്രതിനിധികളുടെയും വിദ്യയുടെ വ്യാജരേഖ സംബന്ധിച്ച് പ്രതികരണമാരാ‍‍ഞ്ഞു. ഈ സമയത്താണ് വിദ്യാ‌ർഥി പ്രതിനിധികളിലൊരാൾ ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ടെന്ന് പറഞ്ഞ് ആർഷൊയുടെ മാർക്ക് ലിസ്റ്റ് വിവാദം ഉയർത്തിയത്.

മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി
മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊ പരീക്ഷ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത രേഖ പുറത്തുവിട്ട് പ്രിൻസിപ്പല്‍

ഇതോടെയാണ് പൊതു സമൂഹത്തിന് മുന്നിലേക്ക് വ്യാജരേഖാക്കേസിനൊപ്പം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദവും ഉയ‍ർന്നത്. ഈ സംഭവത്തെയാണ് തനിക്കെതിരായ ഗൂഢാലോചനയെന്ന പേരിൽ വ്യാഖ്യാനിച്ച് പി എം ആർഷൊ പോലീസിനെ സമീപിച്ചത്.

അതേസമയം, വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കെയുഡബ്ല്യുജെ പ്രതികരിച്ചു. ഒരു മാധ്യമപ്രവർത്തക ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചാം പ്രതിയായി കേസെടുക്കുന്ന പോലീസ് നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

logo
The Fourth
www.thefourthnews.in