കോടതി ഇടപെട്ടു; ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്ത് പോലീസ്

കോടതി ഇടപെട്ടു; ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്ത് പോലീസ്

അനില്‍കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്

നവകേരളാ യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്ത് പോലീസ്. ഗണ്‍മാന്‍ അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെതിരെയും കേസെടുത്തിട്ടുണ്ട്. അനില്‍ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. ഇരുവർക്കുമെതിരെ ഐ പി സി 294(ബി), 324, 325 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെുത്തിരിക്കുന്നത്.

കോടതി ഇടപെട്ടു; ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്ത് പോലീസ്
'എത്ര തടഞ്ഞാലും പോകേണ്ടിടത്ത് പോവുകതന്നെ ചെയ്യും'; നവകേരള സദസ് സമാപനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

മര്‍ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ് എന്നിവരുടെ പരാതിയിലായിരുന്നു കോടതി കേസെടുക്കാൻ നിര്‍ദേശിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്ന വാദത്തെ മുന്‍നിര്‍ത്തിയായിരുന്നു കോടതി ഉത്തരവ്.

ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴയിലെ നവകേരള പര്യടനത്തില്‍ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് എ ഡി തോമസ്, യൂത്ത് അജയ് ജൂവല്‍ കുര്യാക്കോസ് എന്നിവര്‍ കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in