പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര, സാമാന്യബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി

പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര, സാമാന്യബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി

മലയാളം സിനിമ'ആക്ഷൻ ഹീറോ ബിജു'വിലെ 'സാധാരണക്കാർക്ക് പോലീസ് സ്റ്റേഷൻ അവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയുമാണ്' എന്ന ഡയലോഗ് ഉദ്ധരിച്ചാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം

പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി. എല്ലാ കേസുകളും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ല. പോലീസിന് സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയുന്ന നിരവധി കേസുകൾ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇലക്ടിക് പോസ്റ്റിൽ താമര ചിഹ്നം പതിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി വിമർശനം. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്‌ണ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര, സാമാന്യബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി
പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കേസിലെ പ്രതി നഷ്ടം വരുത്തിയത് 63 രൂപയാണ്. 63 രൂപയുടെ പൊതു സ്വത്ത് നഷ്ടപെടുത്തിയ കേസിന് കോടതികൾ എത്ര സമയം പാഴാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത്തരത്തിൽ കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഏതെങ്കിലും റിഫ്രഷ്‌മെന്റ് ക്ലാസിന് (തൊഴിൽപരമായ നവീകരണത്തിനുള്ള ക്ലാസ് ) വിടണമെന്നും പറഞ്ഞ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ വിധിയുടെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്കു നൽകാനും നിർദ്ദേശിച്ചു. "വിദ്യകൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ" എന്ന പൂന്താനത്തിന്റെ വരികൾ ഇവിടെ പ്രസക്തമാണെന്നും ബെഞ്ച് പറഞ്ഞു.

മലയാളം സിനിമ'ആക്ഷൻ ഹീറോ ബിജു'വിലെ 'സാധാരണക്കാർക്ക് പോലീസ് സ്റ്റേഷൻ അവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയുമാണ്' എന്ന ഡയലോഗ് ഉദ്ധരിച്ചാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

''ചില സാഹചര്യങ്ങളിൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് സാമാന്യബുദ്ധി ആവശ്യമാണ്. നിരവധി കേസുകൾ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ അവസാനിപ്പിക്കാം. ഒരു സാധാരണക്കാരന് കയറി ചെല്ലാൻ കഴിയുന്ന സ്ഥലമാണ് പോലീസ് സ്റ്റേഷൻ. എപ്പോൾ വേണമെങ്കിലും പരാതിയുമായെത്താം. കേരളത്തിൽ നിരവധി പോലീസ് സ്റ്റേഷനുകൾ 'ജന മൈത്രി പോലീസ് സ്റ്റേഷനുകൾ' ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാണ്, കുട്ടികളുടെ വിനോദ മേഖല പോലും ചില പോലീസ് സ്റ്റേഷനുകളിൽ ഉണ്ട്. നിരവധി കേസുകൾ കോടതിയെ സമീപിക്കാതെ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ തീർപ്പാക്കാം. അതുകൊണ്ടാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്‍പ് സാമാന്യബുദ്ധി വേണമെന്ന് പറയുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന് നിയമപരിജ്ഞാനം ഉള്ളതുകൊണ്ട് മാത്രമായില്ല'' -കോടതി വ്യക്തമാക്കി.

പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര, സാമാന്യബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആധാരം തിരികെ നല്‍കാത്തതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 3(1), കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മാത്രം പ്രകോപനം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പ് പ്രകാരമാണ് ഹർജിക്കാരനെതിരെ പോസ്റ്റർ പതിച്ചതിന് കേസെടുത്തത്. കൂടാതെ 2003 ലെ ഇലക്‌ട്രിസിറ്റി ആക്ടിന്റെ സെക്ഷൻ 140 ഉം ചുമത്തിയിരുന്നു. അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പോസ്റ്റർ ഇലക്‌ട്രിക് പോസ്റ്റിൽ ഒട്ടിക്കുന്നത് എല്ലാ സാഹചര്യത്തിലും കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിലെ തുടർനടപടികൾ റദ്ദാക്കി

logo
The Fourth
www.thefourthnews.in