സ്വപ്ന'ഭാരം' തോളേറ്റി സാം

രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കാനായില്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയിലാണ് താരം

പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയതലത്തില്‍ മെഡല്‍ നേടി അന്താരാഷ്ട്ര തല ചാമ്പ്യന്‍ഷിപ്പിലേക്ക് അവസരം ലഭിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി സാം ഇഗ്‌നേഷ്യസ് പണത്തിനായി നെട്ടോട്ടമോടുകയാണ്. ഈ വര്‍ഷം മെയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ പവര്‍ ലിഫ്റ്റിങ്ങില്‍ സാം ഇഗ്നേഷ്യസ് മെഡല്‍ കരസ്ഥമാക്കുകയും റൊമാനിയയില്‍ നടക്കുന്ന ജൂനിയര്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ്ങിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.

റൊമാനിയയില്‍ നടക്കുന്ന വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യാത്രാ ചെലവ് ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപ ആവശ്യമാണ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് 23കാരനായ സാം ഇഗ്നേഷ്യസ്. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കാനായില്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയിലാണ് താരം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in