കരുവന്നര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ ഇഡിക്കു മുന്നില്‍, അറസ്റ്റിലായ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ വന്‍ നിക്ഷേപം

കരുവന്നര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ ഇഡിക്കു മുന്നില്‍, അറസ്റ്റിലായ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ വന്‍ നിക്ഷേപം

കേസിലെ പ്രധാനപ്രതി പി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് ആണ് അക്കൗണ്ട് നോമിനി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതിക്കും മുകളിൽ നിൽക്കുന്ന മേൽത്തട്ടിലുള്ളവരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന നിഗമനത്തിലേക്കാണ് കേസിന്റെ നിലവിലെ അവസ്ഥകളിൽ നിന്നും ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ നിന്നും എത്തിച്ചേരാൻ കഴിയുക. നഷ്ടപ്പെട്ട പൈസ വസൂലാക്കാൻ ഭരണസമിതിയിലുള്ളവരുടെ സ്വത്ത് ജപ്തി ചെയ്തെടുക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ അവരിൽ നിൽക്കില്ല കേസ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

അറസ്റ്റിലായ വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പിആർ അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ 63 ലക്ഷം രൂപ നിക്ഷേപിച്ചതായി ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. 90 വയസുള്ള അമ്മയ്ക്ക് പെൻഷൻ തുകയായ 1600 രൂപ മാത്രമാണ് മാസവരുമാനം. ബാങ്ക് രേഖകളനുസരിച്ച് ശ്രീജിത്ത് എന്നയാളാണ് അക്കൗണ്ട് നോമിനി. കേസിലെ പ്രധാനപ്രതി പി സതീഷ് കുമാറിന്റെ സഹോദരനാണ് ശ്രീജിത്ത്.

കരുവന്നര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ ഇഡിക്കു മുന്നില്‍, അറസ്റ്റിലായ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ വന്‍ നിക്ഷേപം
'മണിപ്പൂരിലെ ആരാധനാലയങ്ങൾക്കും സംരക്ഷണം ഒരുക്കണം'; സർക്കാരിനോട് സുപ്രീംകോടതി

നേരത്തെ തന്നെ അരവിന്ദാക്ഷന്റെ പേരിൽ കരുവന്നൂർ ബാങ്കിൽ 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം ദുബായിയിലെ ഒരാൾക്ക് 85 ലക്ഷം രൂപയ്ക്ക് വിറ്റിട്ടുണ്ട് എന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇത് തട്ടിപ്പിന്റെ സമയത്ത് തന്നെ നടന്നതാണെന്നാണ് കണ്ടെത്തൽ.

കരുവന്നര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ ഇഡിക്കു മുന്നില്‍, അറസ്റ്റിലായ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ വന്‍ നിക്ഷേപം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം; നേട്ടം പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം വിഭാഗത്തില്‍

സതീഷ്കുമാറിനൊപ്പം വസ്തുക്കച്ചവടത്തിന്റെ കാര്യത്തിന് അരവിന്ദാക്ഷൻ ദുബായി സന്ദർശിച്ചിട്ടുണ്ട്. ചാക്കോ എന്നയാൾക്കൊപ്പം രണ്ടു തവണ ദുബായിലെത്തിയതായും കണക്കാക്കപ്പെടുന്നു. യാത്രയുടെ ഉദ്ദേശമോ, സ്ഥലക്കച്ചവടത്തിന്റെ വിവരങ്ങളോ അരവിന്ദാക്ഷൻ ഇഡിയെ ബോധ്യപ്പെടുത്തിയിട്ടില്ല.

കേസിൽ ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദാക്ഷനും സികെ ജിൽസും മൂന്നും നാലും പ്രതികളാണ്. വൻ തുകയുടെ തട്ടിപ്പ് നടന്നതായാണ് ഇഡി കണക്കാക്കുന്നത്. അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടു തന്നെ നിലവിൽ ലഭിച്ചിട്ടുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി വിശദമായ അന്വേഷണം നടത്തിയതിനു ശേഷം വീണ്ടും ചോദ്യം ചെയ്യാം എന്നാണ് ഇഡി യുടെ തീരുമാനം. കുറ്റവാളികളെ മുഴുവൻ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി അസിസ്റ്റന്റ് ഡയറക്ടർ എസ്ജി കവിത്കർ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കേസില്‍ ആരോപണം നേരിടുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേ്‌രളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണന്‍ ഇന്ന് ഇഡിയുടെ മുമ്പാകെ ചോദ്യംചെയ്യനിലിന് ഹാജരാകും. കണ്ണനെ കഴിഞ്ഞ തിങ്കളാഴ്ച ഏഴു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരെ ചോദ്യം ചെയ്തു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണനെ ഇന്നു വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in