പ്രിന്‍സിപ്പല്‍ നിയമനവിവാദം: 'അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്';
വിശദീകരണവുമായി മന്ത്രി

പ്രിന്‍സിപ്പല്‍ നിയമനവിവാദം: 'അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്'; വിശദീകരണവുമായി മന്ത്രി

പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വ്യാപകമായി പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് പരാതി പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും ആദ്യത്തെ ലിസ്റ്റ് തള്ളാതെ തന്നെ പരിശോധിക്കുമെന്നും മന്ത്രി

സംസ്ഥാനത്തെ സർക്കാർ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടപെട്ടെന്ന വിവാദത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്നും വിഷയത്തില്‍ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യുജിസി ചട്ടങ്ങളും സ്‌പെഷ്യല്‍ റൂള്‍സ് നിബന്ധനകളും പാലിച്ചാണ് നിയമനം നടന്നതെന്നും മന്ത്രി പ്രതികരിച്ചു.

സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച 47 പേരുടെ അന്തിമ പട്ടികയില്‍ അയോഗ്യരായവരെ കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രി ഇടപെടല്‍ നടത്തിയെന്ന് വിവരാവകാശ രേഖ പ്രകാരം വ്യക്തമായിരുന്നു. എന്നാല്‍ ഈ പട്ടിക തയ്യാറാക്കിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. 55 ഒഴിവുകള്‍ ഉണ്ടായിരുന്നതിലേക്ക് സെലക്ഷന്‍ കമ്മിറ്റി 67 പേരുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. പിന്നീട് സബ് കമ്മിറ്റി ഈ പട്ടികയില്‍ നിന്നും 20 പേരെ ഒഴിവാക്കി 47 പേരായി ചുരുക്കി. ഈ സബ് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും പ്രിന്‍സിപ്പൽമാരുടെ നിയമനം സംബന്ധിച്ച അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ നിയമനവിവാദം: 'അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്';
വിശദീകരണവുമായി മന്ത്രി
'കയ്യും കാലും കൊത്തി കാളീപൂജ നടത്തും'; ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്

സാങ്കേതിക പിഴവുകള്‍ കൊണ്ടാണ് ലിസ്റ്റ് ചുരുങ്ങിയത്. ഇതിനെതിരെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വ്യാപകമായി പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് പരാതി പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും ആദ്യത്തെ ലിസ്റ്റ് തള്ളാതെ തന്നെ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതികള്‍ പരിഹകരിച്ച് നിയമനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോളേജ് അധ്യാപകരുടെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നത്. ഈ ചട്ടം പാലിച്ചുതന്നെ മുന്നോട്ട് പോകുമെന്നും ലിസ്റ്റിലേക്ക് ആരെയും കുത്തിക്കയറ്റണം എന്ന താത്പര്യം സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

സബ്കമ്മിറ്റിയുടെ ഇടപെടലാണ് ലിസ്റ്റ് തയ്യാറാക്കിയതിനെ ഇത്രയധികം പ്രശ്‌നത്തിലാക്കിയതെന്നും ഡിസിഇയുടെ ഓഫീസില്‍ നിന്നാണ് സബ്കമ്മിറ്റി ഉണ്ടാക്കിയതെന്ന് വ്യക്തമാകുമ്പോഴും കമ്മിറ്റിയുടെ ചരട് വലികളെപ്പറ്റി വ്യക്തതയില്ലെന്ന സമീപനമാണ് മന്ത്രിയുടേത്. ഇത്തരത്തില്‍ സബ്കമ്മിറ്റി രൂപീകരിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് മന്ത്രിയുടെ പക്ഷം. സബ്കമ്മിറ്റി രൂപീകരിക്കുന്നത് നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള 43 പേരുടെ പട്ടിക പിഎസ് സി അംഗീകരിച്ച കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഇത് കരട് പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് ആര്‍ ബിന്ദു നിര്‍ദേശം നല്‍കിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നു. വിഷയം കേസില്‍ കുടുങ്ങിയതോടെ സംസ്ഥാനത്തെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നിയമനം വൈകുകയാണ്.

logo
The Fourth
www.thefourthnews.in