'വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കണം': ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് സമരം

'വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കണം': ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് സമരം

നിരക്ക് 5 രൂപയാക്കുന്നത് കൂടാതെ യാത്രാ നിരക്കിന്റെ പകുതിയായും വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കുറഞ്ഞത് 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. നിരക്ക് 5 രൂപയാക്കുന്നത് കൂടാതെ യാത്രാ നിരക്കിൻ്റെ പകുതിയായും വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ബസുടമകളുടെ സംയുക്ത സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.

നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിന് പ്രായപരിധി നിശ്ചയിക്കുക. വിദ്യാർഥികൾക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഇക്കാര്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. അടുത്ത മാസം സ്‌കൂൾ തുടക്കാനിരിക്കെയാണ് ബസുടമകൾ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in