പ്രിയ വര്‍ഗീസ്
പ്രിയ വര്‍ഗീസ്

'കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം': പ്രിയാ വർഗീസ്

കുഴികുത്താന്‍ പോയതും മാലിന്യം ക്ലീന്‍ ചെയ്യാന്‍ പോയതുമാണോ അധ്യാപക പരിചയമായി പറയുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തില്‍ ഹൈക്കോടതി വിമർശനത്തിന് മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. അധ്യാപന പരിചയം ചോദിച്ച കോടതിയോട് എന്‍എസ്എസിലെ കോർഡിനേറ്ററായി പ്രവര്‍ത്തിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ കുഴികുത്താന്‍ പോയതും മാലിന്യം ക്ലീന്‍ ചെയ്യാന്‍ പോയതുമാണോ അധ്യാപക പരിചയമായി പറയുന്നതെന്ന കോടതി പരാമർശത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റിട്ട് അല്‍പസമയത്തിനകം പിന്‍വലിച്ചു.

അധ്യാപന പരിചയം എന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രിയ വർഗീസിന് ആയിരുന്നില്ല. അധ്യാപന പരിചയമെന്നത് യാഥാർത്ഥ്യമാണ്, ഫിക്ഷനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അധ്യാപനം ഗൗരവപരമായ പ്രൊഫഷനാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചതും അധ്യാപന പരിചയമായി പറയുന്നതെങ്ങനെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ് ഒന്നാമത് എത്തിയ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് യോഗ്യതയില്ലാതെയാണെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനും ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകനുമായ ജോസഫ് സ്കറിയ നൽകിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയില്‍ നാളെ വിധി പറയും.

logo
The Fourth
www.thefourthnews.in