തീരത്തെ കുറിച്ച് പഠിച്ചിട്ട് വാ... മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി മത്സ്യത്തൊഴിലാളികള്‍

തുറമുഖത്തെ കണ്ടെയ്ര്‍ ഫ്രൈറ്റ് സ്റ്റേഷന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.

മത്സ്യത്തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നതിനിടെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലന്റെ പ്രസ്താവന വിവാദത്തിലേക്ക്. തുറമുഖത്തെ കണ്ടെയ്ര്‍ ഫ്രൈറ്റ് സ്റ്റേഷന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതുവഴി പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ അഹമ്മദ് ദേവര്‍ കോവിലിന്റെ വാദങ്ങളെ തള്ളുകയാണ് തീരനിവാസികള്‍. തീരത്തെ കുറിച്ച് പഠിച്ചിട്ട് വാ മന്ത്രി.. തീരത്തേയും മത്സ്യത്തൊഴിലാളികളേയും പോലും അറിയാത്ത ആളാണോ തുറമുഖ മന്ത്രി? തുടങ്ങിയ എതിര്‍ ചോദ്യങ്ങളുന്നയിച്ച് മന്ത്രിയുടെ പ്രസ്താവന തള്ളിുകയാണ് തീരവാസികള്‍.

അഹമ്മദ് ദേവര്‍കോവില്‍
Video| ഒന്നാം നമ്പര്‍ കേരള വാദികള്‍ കാണണം, നാല് വര്‍ഷമായി ദുരിതം പേറി ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി ജീവിതം

Related Stories

No stories found.
logo
The Fourth
www.thefourthnews.in