59 ശതമാനം വോട്ട്; ചാണ്ടി ഉമ്മന്റെ ജയം പ്രവചിച്ച് എക്സിറ്റ് പോള്‍

59 ശതമാനം വോട്ട്; ചാണ്ടി ഉമ്മന്റെ ജയം പ്രവചിച്ച് എക്സിറ്റ് പോള്‍

പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനം യുഡിഎഫ് സ്വന്തമാക്കുമെന്നും എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാര്‍ത്ഥിയേക്കാള്‍ 14 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം കാണുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനം യുഡിഎഫ് സ്വന്തമാക്കുമെന്നും എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനം വോട്ടുകളും ബിജെപി 5 ശതമാനവും, മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനം വോട്ടുകളും ബിജെപി 5 ശതമാനവും, മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ടുകളും നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് നേരത്തെ ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് സംഘടിപ്പിച്ച സര്‍വേയിലും ചൂണ്ടിക്കാട്ടിയിരുന്നു. പോളിങ് ശതമാനം 60 ആയി ചുരുങ്ങിയാല്‍ പോലും ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സര്‍വെ വ്യക്തമാക്കിയിരുന്നു.

59 ശതമാനം വോട്ട്; ചാണ്ടി ഉമ്മന്റെ ജയം പ്രവചിച്ച് എക്സിറ്റ് പോള്‍
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 60,000 കടക്കും; ദ ഫോര്‍ത്ത് എഡ്യുപ്രസ് സര്‍വെ

അതേസമയം, വലിയ ആവേശത്തോടെയാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത് എങ്കിലും പോളിങില്‍ ആ ആവേശം നിറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നടത്ത വോട്ടെടുപ്പില്‍ 76.86 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 1.98 ശതമാനം കുറവാണ് ഈ പോളിങ്.

logo
The Fourth
www.thefourthnews.in