'സംഘപരിവാർ ഭരണം രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ സൂചന'; എൻഐടി അധ്യാപികയുടെ ഗോഡ്സെ പരാമർശത്തിൽ മന്ത്രി

'സംഘപരിവാർ ഭരണം രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ സൂചന'; എൻഐടി അധ്യാപികയുടെ ഗോഡ്സെ പരാമർശത്തിൽ മന്ത്രി

കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഫേസ്ബുക്കിലിട്ട കമന്റിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അധ്യാപികയുടെ കമന്റ് അപമാനകരമാണെന്ന് ആർ ബിന്ദു ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തും ഇതുപോലെ രാഷ്ട്രപിതാവിനെ നെഞ്ചിൽ നിറയൊഴിച്ചു കൊലചെയ്ത സംഭവം ഉണ്ടായിട്ടില്ല. അതിനെ മഹത്വവൽക്കരിക്കുന്നത് നന്ദികേടാണെന്നും മന്ത്രി പറഞ്ഞു.

'സംഘപരിവാർ ഭരണം രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ സൂചന'; എൻഐടി അധ്യാപികയുടെ ഗോഡ്സെ പരാമർശത്തിൽ മന്ത്രി
'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ'; എൻഐടി പ്രൊഫസർക്കെതിരെ കലാപാഹ്വാനത്തിന് കേസ്

"വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിക്കുന്നത് തെറ്റായ സന്ദേശം നൽകും. കാലക്രമേണ ഗാന്ധി അപ്രത്യക്ഷമാവുകയും ഗോഡ്സെ പ്രധാനപ്പെട്ട ആചാര്യനായി വാഴ്ത്തപ്പെടുകയും ചെയ്താൽ നമ്മൾ അത്ഭുതപ്പെടേണ്ടതില്ല. അതാണ് ഹിന്ദു വർഗീയവാദികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘപരിവാർ നേതൃത്വത്തിലുള്ള ഒരു ഭരണസംവിധാനം രാജ്യത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതിനുള്ള വ്യക്തമായ സൂചനയാണിത്," മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ നിയമപരമായി സംസ്ഥാനത്തിന് ഇടപെടാനാവില്ലെന്നും ആർ ബിന്ദു ചൂണ്ടിക്കാട്ടി.

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. 'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ, ഭാരത്തത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗോഡ്സെയുടെ ചിത്രം ജനുവരി 30ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. 'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയില്‍ അഭിമാനിക്കുന്നു'വെന്നായിരുന്നു ഇതിന് താഴെ വന്ന കമന്റ്. എൻഐടി മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപികയാണ് ഷൈജ ആണ്ടവൻ.

'സംഘപരിവാർ ഭരണം രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ സൂചന'; എൻഐടി അധ്യാപികയുടെ ഗോഡ്സെ പരാമർശത്തിൽ മന്ത്രി
'ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം'; ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി വിദ്യാർത്ഥി സംഘടനകൾ

പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ കുന്ദമംഗലം ഏരിയ സെക്രട്ടറി അശ്വിന്‍ നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് അധ്യാപികക്കെതിരെ കേസ് എടുത്തിരുന്നു. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.പരാമര്‍ശം മനപ്പൂര്‍വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രാഷ്ട്രപിതാവിന്റെ വധത്തെ ന്യായീകരിക്കുകയും, ഘാതകനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപികയുടെ നടപടി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് എസ്എഫ്‌ഐ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യുവും, എംഎസ്എഫും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു. നിരവധി തവണ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ് കേസ് നേരിടുന്ന അഡ്വ. കൃഷ്ണരാജിനും ഷൈജ ആണ്ടവനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അധ്യാപികയുടെ ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന കമന്റ് സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ കലാപാഹ്വാനം നടത്തുന്നതിനും വേണ്ടി മനഃപൂർവ്വം നടത്തിയ ശ്രമമാണെന്നാണ് എംഎസ്എഫ് പരാതിയിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in