രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദർശനം, ആഘോഷമാക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദർശനം, ആഘോഷമാക്കാൻ കോൺഗ്രസ്

ഇന്നും നാളെയും രാഹുലിന് മണ്ഡലത്തിൽ വിവിധ പരിപാടികളുണ്ട്

എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നു. ഇന്നും നാളെയും രാഹുലിന് മണ്ഡലത്തിൽ വിവിധ പരിപാടികളുണ്ട്. വൻ സ്വീകരണമാണ് കെപിസിസി നേതൃത്വം കല്പറ്റയിൽ രാഹുലിന് ഒരുക്കുന്നത്. വൈകിട്ട് മൂന്നിന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കാൽലക്ഷത്തോളം പ്രവർത്തകർ അണിനിരക്കും.

രാഹുല്‍ ഗാന്ധി രൂപം കൊടുത്ത 'കൈത്താങ്ങ്' പദ്ധതിയുടെ കീഴില്‍ നിർമിച്ച ഒൻപത് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ എംപി നിർവഹിക്കും. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻകെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദർശനം, ആഘോഷമാക്കാൻ കോൺഗ്രസ്
മണിപ്പൂർ: കലാപത്തിലും ഗൂഢാലോചനയിലും പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഞായറാഴ്ച 11 മണിക്ക് മാനന്തവാടി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച് ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുൽഗാന്ധി നിർവഹിക്കും. വൈകിട്ട് ആറരയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലും പങ്കാളിയാകും.

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരെ സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. സ്റ്റേ ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

logo
The Fourth
www.thefourthnews.in