അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം, തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളിലേക്ക്

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം, തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളിലേക്ക്

തിങ്കഴാഴ്ച നാല് ജില്ലകളിലും ചൊവ്വാഴ്ച ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ രണ്ട് ദിവസമായി ഒറ്റപ്പെട്ട മഴ തുടരുമ്പോഴും സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തുലാവര്‍ഷം വൈകുമെന്ന മുന്നറിയിപ്പുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് മുതല്‍ മൂന്ന് ദിവസം എവിടെയും മഴ മുന്നറിയിപ്പില്ല. എന്നാല്‍ തിങ്കഴാഴ്ച നാല് ജില്ലകളിലും ചൊവ്വാഴ്ച ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം വടക്ക് -വടക്ക് പടിഞ്ഞാര്‍ ദിശയില്‍ സഞ്ചരിച്ചു തെക്കന്‍ ഒമാന്‍ - യെമന്‍ തീരത്തേക്ക് നീങ്ങും

അതേസമയം, അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദവും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം വടക്ക് -വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്കന്‍ ഒമാന്‍ - യെമന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ - തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളിലായി സ്ഥിതിചെയ്യുന്നു മറ്റൊരു ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂന മര്‍ദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതിന് പുറമെ കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യത

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം, തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളിലേക്ക്
'ലോകം ഉരുകുന്നു'; 2023ന്റെ മൂന്നിലൊന്ന് ദിനങ്ങളിലും ആഗോളതാപന അളവ് മുന്നറിയിപ്പ്‌ പരിധി കടന്നതായി പഠനം

ചുഴലിക്കാറ്റ് - ന്യൂനമര്‍ദ മുന്നറിയിപ്പുകള്‍ നിലവിലുണ്ടെങ്കിലും കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ചില മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ - മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

logo
The Fourth
www.thefourthnews.in