കൊച്ചിയിൽ മേഘവിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ, രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചിയിൽ മേഘവിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ, രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

കൊച്ചിയിൽ രാവിലെ പെയ്ത മഴ മേഘവിസ്‌ഫോടനത്തിന് സമാനമായതാണെന്ന് വിദഗ്ധർ. രാവിലെ 9.10 മുതൽ 10.10 വരെ നൂറ് മില്ലി മീറ്റർ മഴയാണ് കൊച്ചിയിൽ പെയ്തതെന്ന് കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എസ് അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ 8.30 ന് ശേഷം വലിയ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കൊച്ചിയിൽ കണ്ടിരുന്നു. 14 കിലോമീറ്റർ ഉയരത്തിൽ വളരുന്ന മേഘങ്ങളെയാണ് കൂമ്പാര മേഘങ്ങൾ എന്ന് പറയുന്നത്. സ്റ്റാറ്റ്‌ലൈറ്റുകളിൽ നിന്നും റഡാറിൽ നിന്നും ഇതിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചിരുന്നു.

കുസാറ്റിൽ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയിലെ കണക്കുകൾ പ്രകാരം രാവിലെ 9.10 മുതൽ 10.10 വരെ നൂറ് മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മിനിറ്റുകൾ ഇടവേളകളാക്കി മഴ അളക്കുന്ന രീതിയിലുള്ള സംവിധനമല്ല കേരളത്തിൽ ഉള്ളത്. മേഘവിസ്‌ഫോടനത്തിന്റെ യഥാർത്ഥരൂപത്തിലുള്ള മഴയാണ് കേരളത്തിൽ ഇന്ന് മഴ പെയ്തിരിക്കുന്നതെന്നും ഡോക്ടർ എസ് അഭിലാഷ് പറഞ്ഞു.

അതേസമയം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

കൊച്ചിയിൽ മേഘവിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ, രണ്ടു ജില്ലകളിൽ റെഡ് അലർട്ട്
തെക്കന്‍ ജില്ലകളില്‍ തോരാമഴ; എറണാകുളത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷം; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ഉണ്ടായ റിമാൽ ചുഴലിക്കാറ്റ് കര തൊട്ടെങ്കിലും അതിന്റെ സ്വാധീനം കേരളതീരങ്ങളിലും ഉണ്ടായിട്ടുണ്ട്. പശ്ചിമതീരത്തെ കാറ്റ് അറബിക്കടലിൽ രൂപം കൊണ്ട മേഘങ്ങളെയും നീരാവിയെയും പശ്ചിമതീരത്തേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിന് പുറമെ വിന്റ്ഗസ്റ്റ് എന്ന പ്രതിഭാസം മേഘങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇതിനെ തുടർന്നാണ് മേഘങ്ങളിൽ നിന്ന് കാറ്റ് താഴേക്ക് പതിക്കുന്നതും മരങ്ങൾ കടപുഴകി വീഴുകയും ചെയ്യുന്നത്.

നിലവിൽ കേരളത്തിൽ പെയ്യുന്ന മഴ പ്രീമൺസൂൺ മഴയായിട്ടാണ് കണക്കാക്കുന്നത്. പ്രീമൺസൂണിൽ നീരാവിയും കാറ്റും കൂടി ഉണ്ടാവുമ്പോളാണ് മഴ കനത്തിരിക്കുന്നത്. മൺസൂൺ ആവുമ്പോഴേക്കും മേഘങ്ങളുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും ഈ കാലത്തെ മൺസൂണും ശ്രദ്ധിക്കണമെന്നും ഡോക്ടർ എസ് അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തെക്കൻ-മധ്യ കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കൊച്ചി ഇൻഫോപാർക്ക് അടക്കം മിക്ക ഇടങ്ങളിലും വെള്ളക്കെട്ടാണ്. വർക്കല ക്ലിഫിന്റെ ഒരു വശം ഇടിഞ്ഞു.

logo
The Fourth
www.thefourthnews.in