രാജിവെയ്ക്കാന്‍ വിസമ്മതിച്ച വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

രാജിവെയ്ക്കാന്‍ വിസമ്മതിച്ച വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെയാണ് മറുപടി നല്‍കാന്‍ സമയം അനുവദിച്ചത്

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിയാവശ്യപ്പെട്ട വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ച രാവിലെ 11.30 ന് മുന്‍പ് രാജിവെയ്ക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയ ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദീകരണം തേടാതെ രാജി ആവശ്യപ്പെട്ടത് നീതിനിഷേധമെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയത്. വിസിമാരെ ആരെയും പുറത്താക്കിയിട്ടില്ലെന്നും സ്വാഭാവക നീതി നിഷേധിച്ചിട്ടില്ലെന്നും രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

രാജിവെയ്ക്കാന്‍ വിസമ്മതിച്ച വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍
കേരളത്തിലെ ഒന്‍പത് വിസിമാര്‍ നാളെ രാജിവയ്ക്കണം; അന്ത്യശാസനവുമായി ഗവര്‍ണര്‍

സാങ്കേതിക സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറ്റ് എട്ട് സര്‍വകലാശാലകളിലെ നിയമനത്തിലും ബാധകമെന്നാണ് രാജ്ഭവന്‌റെ നിലപാട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നിയമനം നടത്തുന്നതിനാണ് രാജിയാവശ്യപ്പെട്ടതെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. രാജിവെയ്ക്കണമെന്ന അന്ത്യശാസനം തള്ളിയതോടെ നിയമനം മുന്‍കാല പ്രാബല്യത്തോടെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയല്ലാതെ തരമില്ലെന്ന് നോട്ടീസിലുണ്ട്. ഇതിനാല്‍ വൈസ് ചാസലര്‍ പദവിയില്‍ തുടരാനുള്ള നിയമപരമായ അവകാശമെന്തെന്ന് വ്യക്തമാക്കണമെന്ന് നോട്ടസിലുണ്ട്. നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെയാണ് മറുപടി നല്‍കാന്‍ സമയം അനുവദിച്ചത്.

ചില വിസിമാരുടെ പ്രവർത്തനം മികച്ചതെന്ന് ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ നിയമനം ചട്ടവിരുദ്ധമാകുമ്പോൾ കോടതി വിധി നടപ്പാക്കാതെ വഴിയില്ല. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വിസിമാർക്കെതിരെയും നപടിയുണ്ടാകും. കണ്ണൂർ വിസി നിയമനത്തിൽ എജി തെറ്റിദ്ധരിപ്പിച്ചു എന്നും ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും ഗവർണർ ആവർത്തിച്ചു. പലമന്ത്രിമാരും പരിധി കടന്നെന്ന് പറഞ്ഞ ഗവർണർ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെയും മുഖ്യമന്ത്രിപിണറായി വിജയനെയും രൂക്ഷമായ ഭാഷയിലണ് വിമർശിച്ചത്.

logo
The Fourth
www.thefourthnews.in