ആനക്കട്ടിയില്‍ കാട്ടാന ആക്രമണം; രാജസ്ഥാന്‍ സ്വദേശിയായ വിദ്യാർഥി മരിച്ചു

ആനക്കട്ടിയില്‍ കാട്ടാന ആക്രമണം; രാജസ്ഥാന്‍ സ്വദേശിയായ വിദ്യാർഥി മരിച്ചു

തമിഴ്നാട് -കേരള അതിർത്ഥിയിൽ വച്ചായിരുന്നു അപകടം

കേരള - തമിഴ്നാട് അതിര്‍ത്തി മേഖലയായ ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല (25) ആണ് മരിച്ചത്. ഇന്നലെ രാത്രി കേരള - തമിഴ്നാട് അതിർത്തിയിൽ വച്ചായിരുന്നു അപകടം.

രാത്രി ഒൻപത് മണിയോടെ കാട്ടാനയുടെ മുന്നിൽ പെട്ട വിശാലിനെ ആന എടുത്തെറിയുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് വിശാൽ.

logo
The Fourth
www.thefourthnews.in