ജി രാജേഷ് കുമാര്‍ സ്മാരക ഫെല്ലോഷിപ്പ് രാജേഷ് കെ എരുമേലിയ്ക്ക്

ജി രാജേഷ് കുമാര്‍ സ്മാരക ഫെല്ലോഷിപ്പ് രാജേഷ് കെ എരുമേലിയ്ക്ക്

'സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്- അനിവാര്യതയും അധികവായനയും' എന്ന വിഷയത്തില്‍ ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ്പ്

മാധ്യമപ്രവര്‍ത്തകനായിരുന്ന ജി രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി ജി രാജേഷ് കുമാര്‍ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് രാജേഷ് കെ എരുമേലിയ്ക്ക്. 'സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്- അനിവാര്യതയും അധികവായനയും' എന്ന വിഷയത്തില്‍ ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ്പ്.

സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍, മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനുമായ എ ചന്ദ്രശേഖര്‍, അഭിനേത്രി ജോളി ചിറയത്ത്, മാധ്യമപ്രവര്‍ത്തകരായ ടി എം ഹര്‍ഷന്‍, മനീഷ് നാരായണന്‍, സംവിധായിക ഇന്ദു വി എസ്, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്.

ഒരു ദശാബ്ദത്തോളം മാധ്യമം ദിനപത്രത്തിന്റെ തിരുവന്തപുരം ബ്യൂറോയില്‍ പ്രവര്‍ത്തിച്ച രാജേഷ് കുമാര്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരിക്കെയാണ് അന്തരിച്ചത്

ജി രാജേഷ് കുമാര്‍ സ്മാരക ഫെല്ലോഷിപ്പ് രാജേഷ് കെ എരുമേലിയ്ക്ക്
'ഉഡുപ്പി കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചെന്നത് സത്യമല്ല'; അന്വേഷണം തുടരുമെന്ന് ദേശീയ വനിതാ കമ്മീഷൻ

ഗൗരവചിന്തയോടെ സിനിമയെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ആസ്വാദകവൃന്ദം കേരളത്തില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് ഫെലോഷിപ്പിന് ലഭിച്ച അപേക്ഷകളുടെ എണ്ണവും വൈവിധ്യവുമെന്ന് ജൂറി വിലയിരുത്തി.

ജി രാജേഷ് കുമാര്‍ സ്മാരക ഫെല്ലോഷിപ്പ് രാജേഷ് കെ എരുമേലിയ്ക്ക്
ഖനന നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും; സാധ്യതതേടി കേരളം

ഒരു ദശാബ്ദത്തോളം മാധ്യമം ദിനപത്രത്തിന്റെ തിരുവന്തപുരം ബ്യൂറോയില്‍ പ്രവര്‍ത്തിച്ച രാജേഷ് കുമാര്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരിക്കെയാണ് അന്തരിച്ചത്. വിദ്യാഭ്യാസം, സിനിമ, ദളിത്, മനുഷ്യാവകാശം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിയ രാജേഷ് കുമാര്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ രചനയില്‍ മൗലികവും സരസവുമായ സ്വന്തം ശൈലി സൃഷ്ടിച്ചു.

രാജേഷ് കൈകാര്യം ചെയ്തിരുന്ന വിവിധ മേഖലകളില്‍ ഗവേഷണസ്വഭാവമുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ വര്‍ഷവും ഫെലോഷിപ്പ് നല്‍കുമെന്ന് ജി രാജേഷ് കുമാര്‍ സുഹൃദ് സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധുപാല്‍, സജീവ് പാഴൂര്‍, ഗിരീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in