നിപ നിയന്ത്രണ വിധേയമാകുന്നു; കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

നിപ നിയന്ത്രണ വിധേയമാകുന്നു; കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്

നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ വകുപ്പ്. ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യാപ്പള്ളി, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളുള്ളത്. ഇവിടങ്ങളില്‍ നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും രാത്രി എട്ട് മണിവരെ പ്രവർത്തിക്കാമെന്ന് ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് അറിയിച്ചു.

നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും രാത്രി എട്ട് മണിവരെയും ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവർത്തിക്കാം

കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാം. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും പ്രത്യേക നിർദേശമുണ്ട്. മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

നിപ നിയന്ത്രണ വിധേയമാകുന്നു; കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്
നിപ നിയന്ത്രണവിധേയം; കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ, വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ എന്നിവിടങ്ങളിലെ കണ്ടെയിൻമെൻറ് സോണുകൾക്കാണ് ഇളവുകൾ ബാധകമാകുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in