ഹോസ്റ്റലിൽ 'അലിഖിത നിയമം', സിദ്ധാര്‍ത്ഥനെ  മരണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിൽ എത്തിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട്

ഹോസ്റ്റലിൽ 'അലിഖിത നിയമം', സിദ്ധാര്‍ത്ഥനെ മരണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിൽ എത്തിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട്

കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് മര്‍ദിച്ച് അപമാനിക്കണം എന്ന ഉദ്ദേശത്തോടെയാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഹോസ്റ്റലില്‍ 'അലിഖിത നിയമം' ഉണ്ടെന്നും ഇതനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി തീര്‍പ്പാക്കാനെന്ന പേരിൽ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് മര്‍ദിച്ച് അപമാനിക്കണം എന്ന ഉദ്ദേശത്തോടെയാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പോലീസ് കേസെടുക്കുമെന്നും ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് പോകും വഴി എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്.

പതിനാറാം തീയതി ഹോസ്റ്റലില്‍ എത്തിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് എങ്ങും പോകാന്‍ അനുവദിക്കാതെ തടങ്കലിലാക്കി. പതിനാറാം തീയതി രാത്രി 9 മണിമുതല്‍ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലും ഹോസ്റ്റലിലെ നടുമുറ്റത്തുവെച്ചും വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിപ്പിച്ചും ബെല്‍റ്റ്, കേബിള്‍ വയറുകള്‍ കൊണ്ട് മര്‍ദിച്ചു. അതിക്രൂരമായ പീഡനത്തിനാണ് സിദ്ധാര്‍ത്ഥന്‍ വിധേയനായത് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോസ്റ്റലിൽ 'അലിഖിത നിയമം', സിദ്ധാര്‍ത്ഥനെ  മരണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിൽ എത്തിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട്
വെറ്ററിനറി സർവകലാശാല ഡീനും സസ്പെൻഷൻ; സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായത് അറിഞ്ഞത് യു ജി സി റിപ്പോർട്ട് വരുമ്പോഴെന്ന് നാരായണൻ

പതിനേഴാം തീയതി അര്‍ധരാത്രി രണ്ടു മണിവരെ പൊതുമധ്യത്തില്‍ പരസ്യ വിചാരണ നടത്തി അപമാനിച്ചു. തുടര്‍ന്ന്, മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യത്തിലേക്ക് പ്രതികളുടെ പ്രവൃത്തി സിദ്ധാര്‍ത്ഥനെ എത്തിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in