രക്ഷാപ്രവര്‍ത്തനം 32 മണിക്കൂറുകള്‍ പിന്നിട്ടു; മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളിയുടെ കൈപ്പത്തി കണ്ടു

രക്ഷാപ്രവര്‍ത്തനം 32 മണിക്കൂറുകള്‍ പിന്നിട്ടു; മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളിയുടെ കൈപ്പത്തി കണ്ടു

യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇപ്പോള്‍ ബക്കറ്റും കയറും ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്

വിഴിഞ്ഞത്ത് കിണറ്റില്‍ വീണ തൊഴിലാളിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തന ദൗത്യം 32-ാം മണിക്കൂറിലേക്ക്. ഇന്നലെ രാവിലെ 9.30ഓടെയാണ് തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ അകപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം മുപ്പത് മണിക്കൂര്‍ പിന്നിടുമ്പോള്‍ നിലവില്‍ മഹാരാജന്റെ കൈപ്പത്തി കാണുന്ന തരത്തില്‍ മണ്ണ് മാറ്റാനായിട്ടുണ്ടെന്നാണ് കിണറിലിറങ്ങിയവര്‍ നല്‍കുന്ന വിവരം. മഹാരാജന്റെ ശരീരം ചരിഞ്ഞ നിലയിലാണ് കിണറ്റിലുള്ളത്. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇപ്പോള്‍ ബക്കറ്റും കയറും ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്.

കിണറിന്റെ മധ്യഭാഗത്തായി പുതിയ ഉറകള്‍ക്കു താഴെയുണ്ടായിരുന്ന പഴയ കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് മണ്ണും വെള്ളവും ഇടിഞ്ഞുവീഴുകയായിരുന്നു

എന്നാല്‍, വിഴിഞ്ഞത്തേത് ഏറെ ദുഷ്കരമായ രക്ഷാ പ്രവര്‍ത്തനമാണെന്ന് ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ജയമോഹൻ വി പ്രതികരിച്ചു. വേഗത്തിൽ ചെയ്യാൻ പറ്റുന്ന രക്ഷാപ്രവർത്തനം അല്ല നടക്കുന്നത്. കിണറ്റിൽ ഉറവയ്ക്കൊപ്പം മണ്ണും വരുന്നത് ചെറിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. മോട്ടോർ മുകളിലേക്ക് ഉയർത്താൻ ആണ് മഹാരാജൻ കിണറ്റിൽ ഇറങ്ങിയത്. ഏറെനേരതെ പരിശ്രമത്തിനുശേഷം മോട്ടോർ കണ്ടെത്താൻ ആയിട്ടുണ്ട്. മഹാരാജനെയും കണ്ടെത്താനാകും എന്ന് തന്നെയാണ് പ്രതീക്ഷ. ആവശ്യമായ ഉപകരണങ്ങൾ സജ്ജമാണ്, ആവശ്യം വന്നാൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞത്തേത് ഏറെ ദുഷ്കരമായ രക്ഷാ പ്രവര്‍ത്തനമാണെന്ന് ഡെപ്യൂട്ടി കളക്ടർ

90 അടിയോളം താഴ്ചയുള്ള കിണറില്‍ നാലു ദിവസമായി കോണ്‍ക്രീറ്റ് ഉറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. വീട്ടുകാര്‍ നിത്യോപയോഗത്തിനായി ഉപയോഗിച്ചു പോരുന്ന കിണറാണിത്. ഇടിഞ്ഞുകിടന്ന മണ്ണ് മാറ്റാനും, കിണറ്റിനുള്ളിലെ മോട്ടോര്‍ കയര്‍കെട്ടി പുറത്തേക്കെടുക്കാനുമാണ് മഹാരാജന്‍ കിണറ്റിലേക്കിറങ്ങിയത്. മഹാരാജനൊപ്പം മറ്റ് നാല് തൊഴിലാളികളും ജോലിക്കെത്തിയിരുന്നു. ഇടിഞ്ഞുകിടന്ന മണ്ണ് മാറ്റാനും, കിണറ്റിനുള്ളിലെ മോട്ടോര്‍ കയര്‍കെട്ടി പുറത്തേക്കെടുക്കാനുമാണ് മഹാരാജന്‍ കിണറ്റിലേക്കിറങ്ങിയത്.

യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ച് ഇപ്പോള്‍ ബക്കറ്റും കയറും ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്

പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം കിണറ്റിലേക്ക് ഇറങ്ങി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. തിരികെ കയറാന്‍ തുടങ്ങിയ മഹാരാജന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കിണറിന്റെ മധ്യഭാഗത്തായി പുതിയ ഉറകള്‍ക്കു താഴെയുണ്ടായിരുന്ന പഴയ കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് മണ്ണും വെള്ളവും ഇടിഞ്ഞുവീഴുകയായിരുന്നു. 15 അടിയോളം ഉയരത്തില്‍ മഹാരാജന്റെ ദേഹത്തേക്ക് മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അപകടം നടന്നതിന് പിന്നാലെ ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം ഇന്ന് രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മണ്ണിടിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും ഉടന്‍ പുനഃരാരംഭിച്ചിരുന്നു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ചാക്ക വിഴിഞ്ഞം മേഖലയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍, വിഴിഞ്ഞം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.ഇവ നീക്കംചെയ്യാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മണ്ണ് മാറ്റുംതോറും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് രക്ഷാപ്രവര്‍ത്തത്തിന് വെല്ലുവിളിയാണ്.

ഇടയ്ക്കിടെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും കൂടുതല്‍ വെള്ളം നിറയുന്നതും തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. സ്റ്റീല്‍ റിങ് കൊണ്ടുവന്ന് കിണറ്റിലിറക്കിയാണ് ദൗത്യം വേഗത്തിലാക്കിയത്.

logo
The Fourth
www.thefourthnews.in