റവ. മാത്യു കെ ചാണ്ടിക്ക് എപ്പിസ്‌കോപ്പ സ്ഥാനം; ആഹ്ളാദത്തില്‍ ആനപ്രമ്പാൽ ഇടവക

റവ. മാത്യു കെ ചാണ്ടിക്ക് എപ്പിസ്‌കോപ്പ സ്ഥാനം; ആഹ്ളാദത്തില്‍ ആനപ്രമ്പാൽ ഇടവക

റവ. മാത്യു കെ ചാണ്ടി രണ്ട് മാസം മുൻപാണ് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക പള്ളിയിൽ എത്തിയത്

12 വർഷത്തിന് ശേഷം മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കുമ്പോള്‍ ആഹ്ളാദത്തില്‍ ആനപ്രമ്പാൽ ഇടവക. ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിലെ സഹ വികാരി റവ. മാത്യു കെ ചാണ്ടി (51) യുടെ സ്ഥാനാരോഹണമാണ് ആനപ്രമ്പാൽ ഇടവകയ്ക്ക് അഭിമാനം ഇരട്ടിയാക്കുന്നത്. ഇന്നലെ സഭാ ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ട് നേടിയാണ് റവ. മാത്യു കെ ചാണ്ടി എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് മാസം മുൻപാണ് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക പള്ളിയിൽ റവ. മാത്യു കെ ചാണ്ടി ചുമതലയേല്‍ക്കുന്നത്. 1993 മധ്യപ്രദേശ് സീഹോറ ക്രിസ്തപതി ആശ്രമത്തിൽ താൽക്കാലിക അംഗമായി ചേർന്ന് പ്രവര്‍ത്തനം ആരംഭിച്ച റവ. മാത്യു കെ ചാണ്ടി സാമൂഹിക സന്നദ്ധ പ്രവർത്തന മേഖലയിലും ശ്രദ്ധേയനാണ്. 1997 ൽ അവിടെ ആശ്രമജീവിത ചര്യ സ്വീകരിച്ചു. മധ്യപ്രദേശ് സിഹോറ ആശ്രമം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇതിനിടെയാണ് ആനപ്രമ്പാൽ പള്ളിയിൽ എത്തിയത്.

2003 മാർത്തോമ്മാ സഭ വൈദികനായി ആശ്രമ ജീവിതത്തോടൊപ്പം വടക്കേ ഇന്ത്യയിൽ ചില പള്ളികളിൽ താൽക്കാലിക ചുമതല നിർവഹിച്ചു. ആശ്രമത്തിന്റെ ആചാര്യനായി 6 വര്‍ഷം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മല്ലപ്പള്ളി സ്വദേശിയാണ്. എംഎ. ദൈവശാസ്ത്രത്തിൽ ബിരുദം, എൽഎൽബി എന്നിവ നേടിയിട്ടുണ്ട്. 

റവ. സാജു സി.പാപ്പച്ചൻ (54), റവ. ഡോ. ജോസഫ് ഡാനിയേൽ (53) എന്നിവരാണ് മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് പേര്‍. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്തു. സഭാമണ്ഡലത്തിലെ വൈദികരുടെയും അൽമായക്കാരുടെയും 75 ശതമാനം വീതം വോട്ട് നേടുന്നവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. 

logo
The Fourth
www.thefourthnews.in