നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ

പോലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്.

നായകളെ കാവൽ നിർത്തി കോട്ടയത്ത് കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയിൽ. പാറമ്പുഴസ്വദേശി റോബിൻ ജോർജിനെ തമിഴ്നാട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. റോബിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്ത് വരികയാണ്. 10 മണിക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും.

വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് രണ്ടു ദിവസം മുന്നെയാണ് പോലീസ് ഇയാളുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പുലർച്ചെ രണ്ടോടെയാണ് പോലീസ് ഇയാളുടെ വീട്ടിലേക്ക് ചെന്നത്. എന്നാൽ, പോലീസിന് നേരെ നായകളെ അഴിച്ചുവിട്ടശേഷം മീനച്ചിലാറ്റിൽ ചാടി റോബിൻ രക്ഷപ്പെടുകയായിരുന്നു.

പോലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിലുള്ളത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ
'ജോലിയും വരുമാനവും കൊണ്ടുവരും'; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ പ്രദേശ്

ഡോഗ് സ്ക്വാഡിലെ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് 18കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. നായകളെ വളർത്തുന്നതിന്റെ മറവിലാണ് പ്രതി റോബിൻ കഞ്ചാവ് വിറ്റിരുന്നതന്നാണ് പോലീസ് പറയുന്നത്. കൂടാതെ കാവൽ നിൽക്കാൻ പ്രത്യേക പരിശീലനവും നായകൾക്ക് നല്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് എത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ
കഞ്ചാവ് കടത്ത് കേസില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ; മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

റോബിൻ പ്രദേശത്തെ സ്ഥിരം ശല്യക്കാരനായിരുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ കേസുകളുണ്ട്. ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നതിനെതിരായ എൻഡിപിഎസ് നിയമപ്രകാരവും റോബിനെതിരെ കേസുണ്ട്. അന്തർ സംസ്ഥാന ലഹരി മാഫിയയുമായുള്ള റോബിന്റെ ബന്ധങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

logo
The Fourth
www.thefourthnews.in