തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണം പോലും പൂർത്തിയായില്ല; അദാനിയുടെയും സർക്കാരിന്റെയും വാദങ്ങൾ  തള്ളി വിവരാവകാശരേഖ

തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണം പോലും പൂർത്തിയായില്ല; അദാനിയുടെയും സർക്കാരിന്റെയും വാദങ്ങൾ തള്ളി വിവരാവകാശരേഖ

2019 ഡിസംബർ 12ന് തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കുമെന്നാണ് അദാനി കരാറിൽ പറഞ്ഞിരുന്നത്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ 80ശതമാനവും പൂർത്തിയായെന്ന അദാനിയുടെയും സർക്കാരിന്റെയും വാദങ്ങളെ തള്ളി വിവരാവകാശരേഖ. തുറമുഖത്തിന്റെ പണി 80 ശതമാനം ‌പൂർത്തിയായെന്ന് അദാനിയും സർക്കാരും ഒരേ സ്വരത്തിൽ വാദിക്കുമ്പോൾ ഒന്നാംഘട്ട നിർമ്മാണം പോലും പൂർത്തിയായിട്ടില്ലെന്ന് തുറമുഖ നിർമ്മാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (VISL) പറയുന്നു. അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ നൽകിയ വിവരവകാശത്തിലാണ് വിസിലിന്റെ മറുപടി.

വിവരാവകാശരേഖ
വിവരാവകാശരേഖ

ഒന്നാം ഘട്ട നിർമ്മാണത്തിൽ പുലിമുട്ടും ഡ്രെഡ്ജിംഗും 33ശതമാനവും പൈലിംഗ് 100ശതമാനവും പ്രീ കാസ്റ്റ് ഘടകങ്ങൾ സ്ഥാപിക്കൽ 34ശതമാനവും കണ്ടെയ്നർ യാർഡ് നിർമ്മാണം 18ശതമാനവും എന്ന നിലയിലാണ് പൂർത്തിയായിട്ടുള്ളതെന്നാണ് വിസിൽ വ്യക്തമാക്കുന്നത്.

വിവരാവകാശരേഖ
വിവരാവകാശരേഖ

ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ആണ്. കോവിഡ് കാരണം പണി മുടങ്ങിയെന്ന് പറയുന്ന അദാനിയുടെ ന്യായവാദങ്ങളും ഇതോടെ പൊളിയുകയാണ്

2019 ഡിസംബർ 12ന് തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കുമെന്നാണ് അദാനി കരാറിൽ പറഞ്ഞിരുന്നത്. കരാർ കാലാവധി അവസാനിച്ച ശേഷം ഒരു ദിവസം 12 ലക്ഷം വീതം അദാനി സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, കോവിഡ് കാരണം പണിപൂർത്തിയാക്കാൻ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി അദാനി ആർബിട്രേഷനെ സമീപിച്ചിട്ടുണ്ടെന്നും വിസിൽ പറയുന്നു. ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ആണ്. കോവിഡ് കാരണം പണി മുടങ്ങിയെന്ന് പറയുന്ന അദാനിയുടെ ന്യായവാദങ്ങളും ഇതോടെ പൊളിയുകയാണ്.

സർക്കാരും അദാനിയും ചേർന്ന് സമരക്കാരെ കബളിപ്പിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു

അതേസമയം, തുറമുഖത്തിന്റെ 80ശതമാനം പണി പൂർത്തിയായ ശേഷമാണ് മത്സ്യത്തൊഴിലാളികൾ സമരത്തിന് ഇറങ്ങിയതെന്ന സർക്കാരിന്റെ ആക്ഷേപത്തിന് തിരിച്ചടിയാകുകയാണ് വിവരാവകാശരേഖ. സർക്കാരും അദാനിയും ചേർന്ന് സമരക്കാരെ കബളിപ്പിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഒന്നാംഘട്ട പണി പോലും പൂർത്തിയാകാത്ത തുറമുഖത്ത് ഈ വർഷം ഡിസംബറിൽ കപ്പലടുപ്പിക്കുമെന്ന് പറഞ്ഞ തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്.

logo
The Fourth
www.thefourthnews.in