റബറിന്റെ താങ്ങുവില 180 രൂപയാക്കി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വര്‍ധനയുമായി പിണറായി സര്‍ക്കാര്‍

റബറിന്റെ താങ്ങുവില 180 രൂപയാക്കി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വര്‍ധനയുമായി പിണറായി സര്‍ക്കാര്‍

2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അതാണ് ഇപ്പോള്‍ നടപ്പാക്കിയത്

സംസ്ഥാനത്ത് റബറിന്റെ താങ്ങുവില 180 രൂപയാക്കി വര്‍ധിപ്പിച്ചു സര്‍ക്കാര്‍. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിപണി വിലയില്‍ കുറവു വരുന്ന വിലയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്. റബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

2021 ഏപ്രിലില്‍ സ്വഭാവിക റബറിന് കിലോഗ്രാമിന് 170 രൂപ വില ഉറപ്പാക്കുന്ന തരത്തില്‍ താങ്ങുവില ഉയര്‍ത്തിയിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അതാണ് ഇപ്പോള്‍ നടപ്പാക്കിയത്.

രാജ്യാന്തര വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലമാണെന്നും ആ സാഹചര്യത്തിലാണ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും റബര്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി റബര്‍ ഉല്‍പാദന ബോണസായി 24.48 കോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തിലേറെ കര്‍ഷകര്‍ക്കാണ് സബ്‌സിഡിയുടെ ഗുണഫലം ലഭിക്കുകയെന്നും റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിലെത്തുമെന്നും ധനമന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in