ശബരിമല വിമാനത്താവളം: സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചു

ശബരിമല വിമാനത്താവളം: സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചു

വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ കർഷകർ അടക്കമുള്ളവരുടെ കുടിയിറക്കത്തിന് കാരണമാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്

ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് നടത്തിയ പഠന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്.

പഠനത്തിലെ കണ്ടെത്തല്‍

വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ കർഷകർ അടക്കമുള്ളവരുടെ കുടിയിറക്കത്തിന് കാരണമാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങളായി ലയങ്ങളിൽ താമസിച്ച് വരുന്ന തൊഴിലാളികൾക്കും ഇത് തിരിച്ചടിയാകും. കൂടാതെ ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുന്നതിനും സാമൂഹിക വിഘ്നങ്ങളും ഉണ്ടാകുന്നതിനും അതുപോലെ ബാധിത സമുദായങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകവും പാരമ്പര്യവും നഷ്ടപ്പെടാനും ഇടയാക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് പ്രാദേശിക സമൂഹങ്ങളുടെ സ്വത്തവകാശം നഷ്ടപ്പെടാനിടയാക്കും. ഇത് കാര്യമായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട അല്ലെങ്കിൽ ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പിക്കാൻ കഴിയാതെ വന്നേക്കാം. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട അധികാരികൾ സ്ഥലമേറ്റെടുക്കലിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് പ്രാദേശിക സമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ബാധിത സമൂഹങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും സ്ഥലമേറ്റെടുക്കൽ പ്രക്രിയയിലുടനീളം അവർക്ക് പിന്തുണ നൽകുകയും വേണം. ബദൽ ഭൂമിയോ ഉപജീവനമാർഗമോ നൽകൽ, നഷ്ടപരിഹാര പ്രക്രിയയിൽ സുതാര്യതയും നീതിയും ഉറപ്പാക്കൽ, ബാധിത സമൂഹങ്ങളുമായി അർത്ഥവത്തായ കൂടിയാലോചനയിൽ ഏർപ്പെടൽ തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശബരിമല വിമാനത്താവളം: സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചു
ഏക വ്യക്തിനിയമം: പാര്‍ലമെന്ററി സമിതി യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി പ്രതിപക്ഷം

പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള ഒരു റണ്‍വേ വേണ്ടി വരും. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം. ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളികൾക്ക്‌ സ്പെഷ്യല്‍ പാക്കേജ്‌, പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണം. പദ്ധതി പ്രദേശത്തെ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികള്‍ കൈക്കൊള്ളേണ്ടതാണ്‌. 149 വാര്‍ക്ക കെട്ടിടങ്ങളെയും 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണമായും ബാധിക്കും. 6 വാര്‍ക്ക കെട്ടിടങ്ങളെയും, ഒരു ഷീറ്റിട്ട കെട്ടിടത്തെയും, ഒരു ഓടിട്ട കെട്ടിടത്തെയും ഭാഗികമായി ബാധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ലഘൂകരണ നടപടികൾ

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതിന്റെ പ്രതികൂല സാമൂഹ്യ ആഘാതങ്ങൾ ലഘൂകരിക്കാനും നഷ്ടപരിഹാരം നൽകാനും ഇനി പറയുന്ന നടപടികൾ പരിഗണിക്കുന്നതിലൂടെ കഴിയും.

  • ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം 2013 അനുസരിച്ച് ഭൂവുടമകളെ ബാധിക്കുന്ന പദ്ധതിക്ക് നഷ്ടപരിഹാരം നൽകുക.

Attachment
PDF
shabari airport.pdf
Preview
  • ഭൂമി ഏറ്റെടുക്കലിൽ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം 2013, ചട്ടങ്ങൾ 2015 എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശവും സുതാര്യതയും അനുസരിച്ച് ഭൂവുടമകളെ ബാധിക്കുന്ന പദ്ധതിക്ക് നഷ്ടപരിഹാരം നൽകുക.

  • കേരള സർക്കാർ റവന്യൂ(ബി) വകുപ്പ് പുറപ്പെടുവിച്ച 23/09/2015 ലെ G.O. (Ms) No.485/2015/RD, 29/12/2017 ലെ G.O. (Ms) No.448/2017/RD എന്നിവയിലെ നയങ്ങൾ പ്രകാരമുള്ള പുനരധിവാസ നടപടിക്രമങ്ങൾ നടപ്പിലാക്കണം.

  • തലമുറകളായി ചെറുവള്ളി എസ്റ്റേറ്റിൽ താമസിച്ച് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഒരു സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കാവുന്നതാണ്. ചെറുവള്ളി എസ്റ്റേറ്റിലെ മറ്റു ജീവനക്കാർക്കും പദ്ധതി പരോക്ഷമായി ബാധിക്കുന്ന മറ്റുള്ളവർക്കും അർഹമായ നഷ്ടപരിഹാരം നൽകേണ്ടതാണ്.

  • പദ്ധതി പ്രദേശത്തുൾപ്പെടുന്ന ആരാധനാലയങ്ങൾ ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നപക്ഷം മാറ്റി സ്ഥാപിക്കാനും അർഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികൾ കൈക്കൊള്ളേണ്ടതാണ്.

ശബരിമല വിമാനത്താവളം: സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചു
തനിച്ചിരിക്കുമ്പോൾ ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതായി തോന്നാറുണ്ടോ ? സൂക്ഷിക്കണം, ഇത് പാർക്കിൻസൺസ് രോഗ ലക്ഷണമാകാം

ബദൽ പരിഗണന

സർക്കാർ നിയോഗിച്ച സമിതി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പ്രസ്തുത സ്ഥലം കണ്ടെത്തിയത്. മറ്റ് ആറ് സ്ഥലങ്ങൾ പഠനം നടത്തിയെങ്കിലും അവയൊന്നും അനുയോജ്യമായി കണ്ടെത്തിയില്ല. തുടർന്നാണ് സർക്കാർ ഉത്തരവ് പ്രകാരം 21.07.2017 G.O.(MS)No.60/2017/Tran പ്രകാരം കേരള സർക്കാർ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കാൻ അനുമതി നൽകിയത്. എന്നാൽ ഒരു ആഭ്യന്തര വിമാനത്താവളത്തിന്റെ ആവശ്യകത മാത്രമേയുള്ളൂ എന്ന് ചില പ്രദേശവാസികൾ അഭിപ്രായപ്പെടുകയുണ്ടായതായും പറയുന്നുണ്ട്. ആഭ്യന്തര വിമാനത്താവളത്തിന് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടത് സ്ഥലം ആവശ്യമായി വരില്ലെന്നുള്ള അഭിപ്രായവും റിപ്പോർട്ടിൽ ഉണ്ട്.

പദ്ധതിയുടെ യുക്തി

മേഖലയിലെ വർധിച്ചുവരുന്ന വ്യോമഗതാഗത സൗകര്യങ്ങളുടെ ആവശ്യം പരിഹരിക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായ ശബരിമല തീർഥാടന കേന്ദ്രത്തിന്റെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മതപരമായ പ്രാധാന്യത്തിനുപുറമെ, ശബരിമലയും സമീപ പ്രദേശങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേട്ടതാണ്.

വിമാനത്താവളം ഈ മേഖലയിലെ ടൂറിസം വർധിപ്പിക്കുമെന്നും ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര മലയാളി സമൂഹത്തിന് വിവിധ രാജ്യങ്ങളിലേക്കുള്ള മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ നിർദിഷ്ട വിമാനത്താവളം പ്രധാന പങ്കുവഹിക്കും. കൂടാതെ, പദ്ധതി സമീപ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ കാരണമാകുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള ഒരു റണ്‍വേ വേണ്ടി വരും. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും.

പൊതുവസ്തുതകൾ കണക്കിലെടുക്കുമ്പോൾ, നിർദിഷ്ട പദ്ധതി പ്രദേശത്തെ യാത്രാ സൗകര്യങ്ങൾ, ഉപജീവനമാർഗങ്ങൾ, മറ്റ് വികസനങ്ങൾ ആവശ്യങ്ങൾക്കായി വിമാനത്താവളം സഹായിക്കും. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമം, 2013 വകുപ്പ് 2(1) (ബി) (i) & (iv) പ്രകാരം, ഈ പദ്ധതി ഒരു പൊതു ആവശ്യമായി കണക്കാക്കാം.

logo
The Fourth
www.thefourthnews.in