ഇസ്ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടുമുള്ള സിപിഎം നിലപാടില്‍ മാറ്റമുണ്ടോ? ദയവുചെയ്ത് ധൃതരാഷ്ട്രാലിംഗനവുമായി വരരുത്

ഇസ്ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടുമുള്ള സിപിഎം നിലപാടില്‍ മാറ്റമുണ്ടോ? ദയവുചെയ്ത് ധൃതരാഷ്ട്രാലിംഗനവുമായി വരരുത്

ഒന്നിച്ചുനില്‍ക്കാമെന്ന സിപിഎം ക്ഷണത്തിന് മറുപടിയുമായി സമസ്ത നേതാവ്

ഏക സിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഒന്നിച്ചുനില്‍ക്കാമെന്ന സിപിഎമ്മിന്റെ ക്ഷണത്തിന് മറുപടിയുമായി സമസ്ത നേതാവ്. ഇസ്ലാമിക ശരീഅത്തിനോടും വ്യക്തിനിയമങ്ങളോടുമുള്ള സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു. ഈ മാസം 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുസിസി വിരുദ്ധ സെമിനാറിലേക്ക് സമസ്തയെ ക്ഷണിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വ്യക്തിനിയമത്തിലെ സിപിഎം നിലപാടിനെ ചോദ്യം ചെയ്ത് സമസ്ത നേതാവ് തന്നെ രംഗത്തെത്തിയത്. ഇസ്ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടു തന്നെ ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലേക്ക് മുസ്ലിംങ്ങളെ ക്ഷണിക്കുന്നത് സദുദ്ദേശപരമാണോയെന്ന് സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു.

ഇസ്ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടുമുള്ള സിപിഎം നിലപാടില്‍ മാറ്റമുണ്ടോ? ദയവുചെയ്ത് ധൃതരാഷ്ട്രാലിംഗനവുമായി വരരുത്
ഏക സിവില്‍ കോഡ് വിരുദ്ധ സെമിനാറിലേക്ക് ക്ഷണിക്കേണ്ടത് ഇങ്ങനെയല്ല; സിപിഎമ്മിന്റെ ക്ഷണത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ്
മുസ്ലിം സമുദായത്തിന്റെ ആശങ്കകളിൽ വിവാഹം, വിവാഹ മോചനം, അനന്തര സ്വത്തവകാശ നിയമം, ആൺ - പെൺ സ്വത്തനുപാതങ്ങൾ തുടങ്ങിയവ പ്രധാനങ്ങളാണ്. ഇവയിലൊക്കെ സിപിഎമ്മിന്റെ നിലവിലെ നിലപാടുകൾ അറിയാൻ താൽപര്യമുണ്ട്. നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്ത് പിടിക്കല്‍
സത്താര്‍ പന്തല്ലൂര്‍

യുസിസിയെക്കുറിച്ചുള്ള മുസ്ലിം സമുദായത്തിന്റെ ആശങ്ക ഇസ്ലാമിക ശരീഅത്തും വ്യക്തി നിയമങ്ങളും ഹനിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹ മോചനം, അനന്തര സ്വത്തവകാശ നിയമം, ആൺ - പെൺ സ്വത്തനുപാതങ്ങൾ തുടങ്ങിയവ അതിൽ പ്രധാനങ്ങളാണ്. ഇവയിലൊക്കെ സിപിഎമ്മിന്റെ നിലവിലെ നിലപാടുകൾ അറിയാൻ താൽപര്യമുണ്ട്. നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്ത് പിടിക്കലെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യൻ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ അണുവിലും അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് അവന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ധൃതരാഷ്ട്രാലിംഗനവുമായി ദയവു ചെയ്ത് ആരും കടന്നുവരരുതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളെ സി പി എം സെമിനാറിലേക്ക് ക്ഷണിക്കുമെന്ന്  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

ഇസ്ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടുമുള്ള സിപിഎം നിലപാടില്‍ മാറ്റമുണ്ടോ? ദയവുചെയ്ത് ധൃതരാഷ്ട്രാലിംഗനവുമായി വരരുത്
ഏക സിവില്‍ കോഡ്; സിപിഎം തെരുവിലേക്ക്, സമസ്തയെ ഒപ്പം കൂട്ടും
logo
The Fourth
www.thefourthnews.in