സ്വപ്നം തീരമണഞ്ഞു; 'സാന്‍ ഫെര്‍ണാണ്ടോ'യെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റ്‌ വിഴിഞ്ഞം

സ്വപ്നം തീരമണഞ്ഞു; 'സാന്‍ ഫെര്‍ണാണ്ടോ'യെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റ്‌ വിഴിഞ്ഞം

നാളെ രാവിലെ 10 മണിക്ക് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും

കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായി വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തടുത്ത ആദ്യ ചരക്ക് കപ്പലായ സാൻ ഫർണാണ്ടോയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്തിറക്കുക. നാളെ രാവിലെ 10 മണിക്ക് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കുന്നതായിരിക്കും. ട്രയൽ റണ്ണിൻ്റെ ഉദ്ഘാടനവും നാളെ നടക്കും.

സ്വപ്നം തീരമണഞ്ഞു; 'സാന്‍ ഫെര്‍ണാണ്ടോ'യെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റ്‌ വിഴിഞ്ഞം
വിഴിഞ്ഞം വഴിതുറക്കുന്നു; ആദ്യ ചരക്കുകപ്പൽ ഇന്ന് തീരമണയും

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌ക്കാണ് സാൻ ഫർണാണ്ടോയുടെ നിർമാണം. 2015 ഓഗസ്റ്റ് 15ന് നിർമാണപ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒൻപതു വർഷങ്ങൾക്കിപ്പുറമാണ് യാഥാർഥ്യമായത്. ഡ്രെഡ്ജിങ് നടത്താതെ സ്വാഭാവികമായിതന്നെ 20 മീറ്റർ ആഴമുള്ള കപ്പൽ ചാൽ എന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തെ ഈ തുറമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതിൽ നിർണായകമായത്.

ഇന്ത്യൻ തീരത്തിന്റെ മുനമ്പായി നിൽക്കുന്ന ഇടമായതുകൊണ്ടു തന്നെ ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളുമായി എളുപ്പം ബന്ധിപ്പിക്കാൻ സാധിക്കും എന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്. വിഎസ് അച്യുതാനന്ദൻ സർക്കാർ മുതൽ വിഴിഞ്ഞത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2015ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ്‌. അതേസമയം 5000 തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ സമയത്തിനിടയിൽ പലപ്പോഴായി പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in