സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസിലേക്ക്; ശാരിക നേടിയത് സമാനതകളില്ലാത്ത വിജയം

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസിലേക്ക്; ശാരിക നേടിയത് സമാനതകളില്ലാത്ത വിജയം

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ശാരിക

സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെങ്കില്‍ ഏത് ലക്ഷ്യവും കീഴടക്കാന്‍ കഴിയുമെന്ന് ജീവിതത്തില്‍ വിജയം കൈവരിച്ചവരുടെ ആപ്തവാക്യം. ശാരികയുടെ കാര്യത്തില്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു സ്വപ്‌നം മാത്രം കൂട്ട് പോരായിരുന്നു, ശാരീരിക പരിമിതി കൂടി അതിജീവിക്കേണ്ടുതുണ്ടായിരുന്നു. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയായ കോഴിക്കോട് കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ എ കെ ശാരിക വീല്‍ ചെയറില്‍ ഇരുന്നാണ് സിവില്‍ സര്‍വിസ് ലക്ഷ്യം സഫലമാക്കിയത്.

കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടെയും രാഖിയുടെയും മകളായ ശാരികയ്ക്ക് ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയൂ. സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായ ശാരിക ജനുവരി 30-ന് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചതോടെയാണ് സിവില്‍ സര്‍വീസ് വിജയം സ്വന്തമാക്കിയത്. 922 ആണ് ശാരികയ്ക്കു ലഭിച്ച റാങ്ക്.

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസിലേക്ക്; ശാരിക നേടിയത് സമാനതകളില്ലാത്ത വിജയം
ആദ്യം തോല്‍വി, പിന്നീട് രണ്ട് ഐപിഎസ്; ഇത്തവണ ഐഎഎസ് നാലാം റാങ്ക്; അഭിമാനമായി മലയാളി സിദ്ധാര്‍ഥ് രാംകുമാര്‍

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ് കൊട്ടാരം ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' എന്ന പരിശീലന പദ്ധതിയിലൂടെയാണ് ശാരിക സിവില്‍ സര്‍വീസ് കൈയെത്തിപ്പിടിച്ചിരിക്കുന്നത്. ഓണ്‍ലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. പ്ലസ് ടു വിദ്യാര്‍ഥി ദേവിക സഹോദരിയാണ്.

രാജ്യത്ത് മൂന്നു കോടിയോളം ഭിന്നശേഷിക്കാരാണുള്ളത്. സിവില്‍ സര്‍വിസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് കണക്കിലെടുത്താണ് ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഡോ. ജോബിന്‍ എസ് കൊട്ടാരം മൂന്നു വര്‍ഷം മുന്‍പ് 'പ്രൊജക്റ്റ് ചിത്രശലഭം' ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം വീല്‍ചെയറില്‍നിന്ന് സിവില്‍ സര്‍വിസ് ലഭിച്ച ഷെറിന്‍ ഷഹാനയും ഇതേ പദ്ധതിയുടെ ഭാഗമായിരുന്നു.

logo
The Fourth
www.thefourthnews.in