ഒമ്പത്‌ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഒമ്പത്‌ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്‌കൂളുകള്‍ക്ക് നാളെ അവധി

കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഒഴികെ ഉപജില്ലകളിലും പ്രവൃത്തി ദിനമായിരിക്കും

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിൽ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഉപജില്ലകളിലുമാണ് അവധി.

കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഒഴികെ ഉപജില്ലകളിലും പ്രവൃത്തി ദിനമായിരിക്കും.

ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വയനാട് 24നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഒഴികെ ഉപജില്ലകളില്‍ 27നും എറണാകുളത്തും കൊല്ലത്തും 28നും കോട്ടയത്ത് 29നുമാണ് ക്ലസ്റ്റര്‍ പരിശീലനം. പരിശീലനം നടക്കുന്ന ദിവസങ്ങളില്‍ ഇവിടെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

ഏതെങ്കിലും ജില്ലകളില്‍ വ്യാഴാഴ്ച ഉപജില്ല കലോത്സവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആ ഉപജില്ലകളില്‍ ക്ലസ്റ്റര്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ അതാത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി.

logo
The Fourth
www.thefourthnews.in